Wednesday, January 12, 2011

എന്‍റെ സുന്ദരിക്കുട്ടിക്ക് ....നിന്‍റെ മാത്രം ജീവന്‍ ...

സീന്‍ 1
ഒരു പഴയ കംപ്യുട്ടെറിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു.
അവിടെ പുറം തിരിഞ്ഞു ഒരു പെണ്‍കുട്ടി ഇരിപ്പുണ്ട്.
ഇടതൂര്‍ന്നു വളര്‍ന്ന അവളുടെ മുടിയിഴകള്‍ അലസമായി കെട്ടിവെച്ചിരിക്കുന്നു .
അവിടെ ഗൂഗിളിന്‍റെ ഒരു ഒരു ചാറ്റ്ബോക്സ്‌
jeevan is typing ....
ജീവന്‍ : മിത്രാ ഞാന്‍ വരുന്നു....
മിത്ര : എന്തിനാ...?അതു ടൈപ്പ് ചെയ്യുമ്പോള്‍ അവളുടെ മുഖത്ത് കാണാം
നിരാശയുടെ കാളിമ....
ജീവന്‍ : നിനക്കറിയില്ലേ എന്തിനാണെന്ന് ?
മിത്ര : ഇല്ല എനിക്കറിയില്ല.....
ജീവന്‍: ഹും.എന്നാല്‍ ഞാന്‍ വരുന്നു എന്‍റെ പ്രിയപ്പെട്ട മിത്രയെ കാണാന്‍
ടൈപ്പ് ചെയ്തു കൊണ്ടിരുന്ന മിത്രയുടെ മുഖം തിളങ്ങി
സുന്ദരമായി പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം സ്ക്രീനില്‍
മിത്രാ:ജീവന്‍.. സത്യാണോ നീയീ പറയുന്നത്?
എത്ര നാളായി എന്നെ പറ്റിക്കുന്നതാ നീയ്
ജീവന്‍ :അല്ല മിത്രാ സത്യം ഞാന്‍ വരുന്നു നിന്നെ കാണാന്‍
കാത്തുനില്‍ക്കുക...എനിക്കായി
നീ പറയാറില്ലേ ..........അതെ സ്ഥലത്ത്....
ആ പ്രണയത്തിന്റെ താഴ്വരയില്‍ ഞാനുണ്ടാകും
നിന്‍റെ ജീവന്‍
ഒരു നിമിഷത്തിനു ശേഷം വീണ്ടും ജീവന്‍
ജീവന്‍ : കാണുമ്പോള്‍ നിനക്കെന്നെ ഇഷ്ടപ്പെടുമോ മിത്രാ?
മിത്രയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു ....
അറിയാതെ അവളൊന്നു കുറുകി...
മിത്ര : എനിക്കും ഉണ്ടാകുമല്ലോ ആ പേടി.....പേടിക്കണ്ട കാണാതെ
സ്നേഹിച്ച മനസുകള്‍ക്ക് ശരീരഭംഗി ഒരു പ്രശ്നമാകുമോ ?
എനിക്കങ്ങനെ തോന്നുന്നില്ല...ഞാന്‍ നിന്നെക്കാള്‍ മുന്‍പ് നിന്‍റെ
കവിതകളെയാണ് ജീവന്‍ സ്നേഹിച്ചത് .
ജീവന്‍ : എന്‍റെ സുന്ദരിക്കുട്ടീ ഞാന്‍ ഇപ്പൊ പോകുകയാ ..
ഇത്തിരി ജോലി കൂടി ബാക്കിയുണ്ട്...നാളെ കയ്യും വീശി അങ്ങ് വന്നാല്‍ പോരല്ലോ
മിത്ര : ഹും
ജീവന്‍ : ഒന്നുമില്ലേ ഇന്ന് എനിക്ക് തരാന്‍....
മിത്ര : ഛീ പോടാ....


കുറേനേരം അതിലേക്കു നോക്കിയിരുന്നിട്ടു
തന്‍റെ തലയിണ എടുത്തു കെട്ടിപ്പിടിച്ചു അവള്‍ കട്ടിലിലേക്ക് മറിഞ്ഞു
സ്വപ്നലോകത്തേക്ക് മറിയുന്ന മിത്രയുടെ മുഖം സ്ക്രീനില്‍ ...
മാനത് തെളിയുന്ന അമ്പിളിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു.....

സീന്‍ 2

പ്രഭാതം .....
ആ കൊച്ചു വീടിന്‍റെ തെക്കേ കോലായില്‍ ഉച്ചത്തിലുള്ള ഒരു ഭാഗവത പാരായണം
കേള്‍ക്കുന്നു .
വാതിലില്‍ ചാരുകസേരയില്‍ ഒരു മധ്യവയസ്കന്‍ ഇരുന്നു പത്രം വായിക്കുന്നു
അകത്തു നിന്നും ഇറങ്ങി വന്നു അവള്‍ മിത്ര.....
വെളുത്ത സെറ്റ് സാരിയുടുത്തു ചന്ദനക്കുറിയുമിട്ടിറങ്ങി വന്ന അവളുടെ മുഖത്തുള്ള
പതിവില്‍ കവിഞ്ഞ സന്തോഷം അവളെ വല്ലാതെ സുന്ദരിയാക്കുന്നു എന്നു തോന്നിപ്പിച്ചു
തോളിലൊരു ബാഗും തൂക്കി ഇറങ്ങി വന്ന അവളുടെ കയ്യില്‍ ഒരു കപ്പ് കോഫി ഉണ്ടായിരുന്നു
അതു അച്ഛന് നല്‍കിയ ശേഷം അദ്ധെഹത്തോടെന്തോ പറഞ്ഞു അവള്‍ പടിയിറങ്ങി
പുറത്തേക്കു പോയി
സീന്‍ 3

ഈ കാത്തിരിപ്പു അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു .ഇടയ്ക്കിടെ അവള്‍
വാച്ചില്‍ നോക്കുന്നുണ്ട്
ജീവന്‍ വന്നിട്ടില്ല..അവള്‍ക്കടുത്ത്‌ കൂടി പോകുന്ന ഓരോരുതരിലും അവള്‍
ജീവനെ അന്വേഷിച്ചു.എല്ലാ മുഖങ്ങളിലും അവള്‍ പ്രതീക്ഷയോടെ
നോക്കി.ചിലരൊക്കെ അവളെ ശ്രദ്ധിക്കുന്നുണ്ട്..പക്ഷെ അവളറിഞ്ഞു ഇവരാരും
അല്ല തന്‍റെ ജീവന്‍ എന്നു.കടന്നു പോകുന്ന ഓരോ വാഹനങ്ങളും ആകാംക്ഷയോടെ
അവള്‍ നോക്കി ..അതിലെങ്ങും ഉണ്ടായിരുന്നില്ല അവന്‍.മിനിട്ടുകള്‍
മണിക്കൂറുകളായി കടന്നു പോക്കൊണ്ടിരുന്നു.മിത്രയുടെ കാത്തിരിപ്പും...

സീന്‍ 4

അപ്പോള്‍ മിത്രയുടെ പ്രണയത്തിന്റെ താഴ്വരക്ക് തൊട്ടടുത്തൊരു വളവില്‍
ഇടിച്ചു നശിച്ചൊരു ബൈക്ക് കിടപ്പുണ്ടായിരുന്നു.അതില്‍ നിന്നും
ഒഴുകിയിറങ്ങിയ പെട്രോളിനൊപ്പം ചോരയും കലര്‍ന്നിരുന്നു .ആ ബൈക്കിനടുത്തായി
കിടന്നിരുന്ന റോസാപ്പൂക്കള്‍ നിറഞ്ഞ ഒരു ബൊക്കയില്‍ തളം കെട്ടി നിന്ന
രക്തത്തില്‍ മറഞ്ഞ അക്ഷരങ്ങള്‍ ഇങ്ങനെ പറഞ്ഞു.എന്‍റെ സുന്ദരിക്കുട്ടിക്ക്
....നിന്‍റെ മാത്രം ജീവന്‍ ...

സീന്‍ 5

അപ്പോഴും മിത്രാ നായര്‍ ആ പ്രണയത്തിന്റെ താഴ്വരയില്‍ തന്‍റെ പ്രണയ
സ്വപ്നങ്ങളുമായി കത്തു നില്‍ക്കുകയായിരുന്നു .അവിടേക്ക് ക്യാമറാ ഫോക്കസ്
ചെയ്യുന്നു .കാത്തിരിപ്പിന്റെ ആഴമുള്ള ആ കണ്ണുകളില്‍ .....
--