Wednesday, November 30, 2011

സമര്‍പ്പണം



സ്വപ്നവീഥിയിലെ
ഏകാന്തനിമിഷത്തില്‍ സഞ്ചരിക്കവേ ,
ഉണര്‍ന്നു ഞാന്‍ നിന്‍മൃദുസ്പര്‍ഷനമേറ്റ്.
നീയെന്നരികില്ലെങ്കിലും,
നിന്‍ സാമിപ്യം ഞാന്‍ അറിയുന്നു .
എത്രയോ നിമിഷങ്ങള്‍ നാമോരുമിചിരുന്ന്
സ്വപ്‌നങ്ങള്‍ നെയ്തു .
കൂട്ടുകാരി ,
നിന്മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
നിന്‍ചിരി കാണാന്‍ ഞാന്‍ കൊതിക്കുന്നു
നിന്റെ ജീവിതത്തിലെ നഷ്ടസ്വപ്നങ്ങളില്‍
ഞാന്‍ ദുഖിക്കുന്നു.
നിന്റെ ജീവിതത്തിലെ മധുരനിമിഷങ്ങളില്‍
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരി ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനിന്നറിയുന്നു
നിന്നോടൊത്തുള്ള നിമിഷം , ഞാന്‍ കൊത്തിവെച്ച –
കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു
ഈ ജന്മം എന്നില്‍  നിന്ന് മിന്നിമറഞ്ഞ നിനക്കായ്‌
ഒരായിരം സ്നേഹത്തോടെ   
സമര്‍പ്പിക്കുന്നിതായെന്‍ സ്വപ്‌നങ്ങള്‍ 

Tuesday, November 29, 2011

ആഷാഢം

ആഷാഢ മേഘങ്ങള്‍
യാത്രയായി
ആത്മാവില്‍ അനുരാഗ –
തീര്‍ത്ഥമാടി
       ഒരു കൊച്ചു സ്വപ്നത്തിന്‍
       തേരിലേറി
       പ്രിയസഖീ , നീവരു –
       പ്രേമ ഗീതമായ്‌.
പാലൊളി ചന്ദ്രിക –
പൂപോഴിക്കും
പൌര്‍ണ്ണമി രാവില്‍
തിരുനടയില്‍
      പാതിരാ പൂവിന്‍-
      സുഗന്ധമേറി
      ശാരികേ, നീ വരൂ
      താളമായി
ചിരകാല സ്വപ്‌നങ്ങള്‍ -
കൊണ്ട് തീര്‍ക്കാം
പ്രാണസഖി , നിനക്കൊരു –
മന്ദിരം ഞാന്‍.
      പ്രണയാര്‍ദ്രമായ് നീ-
      ഓടിയെത്തുമ്പോള്‍
      പ്രണയ പുഷ്പങ്ങളാല്‍
      മാല ചാര്‍ത്താം.......  

നക്ഷത്രങ്ങളുടെ ലോകത്തേക്ക്....



ഷാഫി പാടുകയാണ് . ആ കോളേജിലെ ഏറ്റവും നല്ല ഗായകനാണ് ഷാഫി. ഷാഫിയുടെ പാട്ടുകേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ആ പാട്ട് മിസ്നക്ക് മാത്രം കേട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല അവള്‍ ഓഡിറ്റോറിയം വിട്ട് ഓടി . പിന്നില്‍ നിന്നും ഫാത്തിമ വിളിച്ചു മിസ്നാ...നില്‍ക്കവിടെ ഞാനുമുണ്ട്. അവള്‍ പിന്നെയും ഓടി. പെട്ടെന്ന് ഒരലര്‍ച്ച കേട്ടു...മിസ്നാ നില്‍ക്കവിടെ...നിന്നോടാ പറഞ്ഞെ നില്‍ക്കാന്‍ ....ആ ശബ്ദം ഷാഫിയുടെതാണെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ കോളേജ് ലൈബ്രറിയുടെ മുന്നില്‍ തളര്‍ന്നിരുന്നു. അപ്പോയെക്കും ഷാഫിയും ഫാത്തിമയും അവിടെ എത്തിയിരുന്നു.
“നിനക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ പാടുന്നത് , നീ അല്ലാതെ പിന്നെ ആരാ എന്റെ പാട്ട് കേള്‍ക്കാന്‍.”
ഇതു കേട്ട ഫാത്തിമ പറഞ്ഞു...നിങ്ങളോട് അവള്‍ പറഞ്ഞിട്ടില്ലേ അവള്‍ക്കു നിങ്ങളെ ഇഷ്ടല്ലാന്നു...പിന്നെയും എന്തിനാ അവളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നത്.
നിനക്കറിയോ ഫാത്തിമ ഞാന്‍ എത്രമാത്രം അവളെ സ്നേഹിക്കുന്നു എന്ന്...ഇനി അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ..അവളില്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യാത്ത അവസ്ഥ...ഷാഫി ഇതു പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നതും കണ്ണുനിറയുന്നതും ഫാത്തിമ ശ്രദ്ധിച്ചു..ഷാഫി പറഞ്ഞു തീരും മുമ്പേ മിസ്ന പറഞ്ഞു.
“എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ ആയിരിക്കില്ല . നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നാല്‍ എന്റെ ശവമായിരിക്കും കാണുക”
അന്ന് കോളേജില്‍ വരുമ്പോള്‍ മിസ്നയുടെ മനസ്സ് മുഴുവന്‍ കോളേജില്‍ നടന്ന സംഭവങ്ങളായിരുന്നു. മിസ്ന ബസ്സ് വരുന്നു നീ കേറുന്നില്ലേ? അശ്വതിയുടെ ആ ചോദ്യമാണ് മിസ്നയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്‌.
“നീയാണ് ഷാഫിയെ കൊന്നത് . നീ കാരണമാണ് അവന്‍ ആത്മഹത്യ ചെയ്തത് . അവന്‍ മരിച്ചിട്ടിപ്പോള്‍ നിനക്ക് വല്ലതും നേടാന്‍ കഴിഞ്ഞോ?
അവനോട് അല്പം സ്നേഹം നിന്റെ മനസ്സിലുണ്ടായിരുന്നെങ്കില്‍ അന്ന് നീ അങ്ങനെ പറയുമായിരുന്നോ”?
ഫാത്തിമ നീയും കൂടി....അവനോട് എനിക്ക് സ്നേഹല്ല്യാന്നു മാത്രം പറയരുത്..ഷാഫി എന്നെ സ്നേഹിച്ചതിനെക്കാള്‍ പതിമടങ്ങ്‌ സ്നേഹിച്ചിരുന്നു ഞാന്‍ അവനെ. “എന്നിട്ട് നീ എന്ത് കൊണ്ട് എന്നോടു പോലും പറഞ്ഞില്ല. അവനെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നിനക്ക് വല്ലതും നഷ്ടമാവുമായിരുന്നോ” ഫാത്തിമ പൊട്ടിത്തെറിച്ചു ..!!!
നിനക്കറിയണോ ഫാത്തിമ എന്ത് കൊണ്ട് ഞാന്‍ ഷാഫിയെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നു ?
ഷാഫിയുടെയും എന്‍റെ ഇത്തയുടെയും വിവാഹം ഉപ്പയും അമ്മാവനും പണ്ടേ ഉറപ്പിച്ചതാണ് . എന്‍റെ ഇത്ത പഠിക്കാന്‍ കുറച്ച് പിന്നിലാണെങ്കിലും എന്നേക്കാള്‍ പതിമടങ്ങ്‌ സുന്ദരിയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടോ ഷാഫിക്കു ഇത്തയെ ഇഷ്ടമല്ലായിരുന്നു. എന്‍റെ ഇത്ത ഷാഫിയെ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു . ഷാഫി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവന്‍ ഇത്തയോടു ഒന്ന് മിണ്ടുക പോലുമില്ല , അവന്‍ എന്‍റെ അടുത്ത് വന്നു സംസാരിക്കും . ഇതൊന്നും ഇത്തക്ക് സഹിക്കില്ല .
എന്നോടു പലപ്പോഴും ഇത്ത പറയും നീയാണ് എന്നില്‍ നിന്നും ഷാഫിയെ അകറ്റുന്നത് . അവന്‍ എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. നീ ഒറ്റ ഒരുത്തി കാരണമാ അവന്‍ എന്നില്‍ നിന്നും അകലുന്നത്.. .... ഇതൊക്കെ ഇത്ത പറയുമ്പോള്‍ എനിക്ക് കരയാനെ കഴിഞ്ഞിട്ടുള്ളൂ ...
ഇപ്പോള്‍ എന്‍റെ ഇത്ത ഭര്‍ത്താവിന്‍റെ വീട്ടില്‍ സുഖമായി കഴിയുന്നു , എന്‍റെ ഇത്തക്ക് വേണ്ടിയായിരുന്നു ഞാന്‍ അവനില്‍ നിന്നും ഒഴിഞ്ഞുമാറിയത് അല്ലാതെ എനിക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. എന്‍റെ ഷാഫി ആകാശത്തില്‍ ഒരു നക്ഷ്ത്രമായ്‌ ഉദിക്കും.
ഞാനെന്നും ആ നക്ഷത്രത്തെ നോക്കിയിരിക്കും ആ നക്ഷത്രങ്ങളുടെ ലോകമാണ് എന്‍റെ ഷാഫിയുടെ ലോകം. ഞാനും ഒരിക്കല്‍ പോകും , ഷാഫിയുടെ അടുത്തേക്ക്‌. ആ നക്ഷത്രങ്ങളുടെ ലോകത്തേക്ക്....
പിന്നീടൊരു ജീവിതത്തെ പറ്റി ചിന്തിക്കാതെ മിസ്ന ഷാഫിയുടെ ലോകത്തേയ്ക്ക് പോകുന്നതിനായ്‌ ആ നാലുകെട്ടില്‍ കാത്തിരിക്കുന്നു ഇന്നും.......

Saturday, November 26, 2011

എന്‍ വേദനയാരറിവാന്‍



നിന്നെയും കാത്തു – നിന്‍
കാലൊച്ചയോര്തോര്‍ത്തു
നിമിഷത്തിന്‍ ചിരകിലി
ന്നേകാന്ത പഥിക ഞാന്‍
വേദന തിന്നു ഞാന്‍
നില്‍ക്കവെയരിയാതെ
നീ വരുമെന്നാശിക്കവേ
ആത്മാവിന്‍ നൊമ്പര
മറിയില്ലേ, നീയെന്‍റെ
അരികിലെക്കൊന്നു
വന്നെതുകില്ലേ..................
എരിയുന്ന തീ പോലെ
യെന്നുളം വേവുന്നു എന്നിട്ടും
നീയതു കാണ്‍മതില്ലേ.........
സാന്ത്വന വചസ്സുകള്‍
പരിഭവ ചിന്തുക്കള്‍
കേട്ടുമടുത്തു കിടപ്പില്‍ തന്നെ
ഇരുളും വെളിച്ചവും
മേല്‍ക്കുമേല്‍ വന്നു പോയ്‌
എല്ലാറ്റിനും സാക്ഷിയായ്‌ ഞാന്‍
കാറ്റോടു ചൊല്ലി
മഴയോട് ചൊല്ലി യെന്‍
കരളിന്‍റെ വേദനയാരറിയാന്‍
മാറോടു ചേര്‍ത്തു പുനര്‍ന്നെകില്‍ നീ
സാന്ത്വനമായിരം തന്നു വെങ്കില്‍
കാത്തു കിടക്കുന്നതത്രമേല്‍ ദുസ്സഹം
കൊണ്ടു പോകനമെന്നെ മരണ മേനി.........

ജീവിതം എന്നെ നോക്കി ചിരിക്കുന്നു

ഉരുകുന്ന ഹൃദയവുമായി...
കലങ്ങിയ കണ്ണുകളുമായ്
കരളലിയിപ്പിക്കുന്ന കദനവുമായ്‌ 
വിങ്ങിപ്പൊട്ടുന്ന മനസ്സുമായ്
ഞാന്‍ അലയുകയാണ്......
പക്ഷെ എനിക്കറിയില്ല ,
എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് ..
ഞാന്‍ എങ്ങോട്ട് പോകും ?

ജീവിതമേ നിനക്ക് വിട...
മുന്നില്‍ നടപ്പാത മാത്രം
പകലിലെ വെയിലിന്റെ ഇളം
ചൂടേറ്റ് രാത്രിയുടെ നേര്‍ത്തയാമങ്ങളില്‍
നിശബ്ദനായി
ഒരു പിടിവള്ളിക്കായി ഇപ്പോയും
ഞാന്‍ അലയുകയാണ് ...
ഒരു മാര്‍ഗം തേടി ....
ഒരു തണല്‍ തേടി.......

എന്തുപേര് നല്‍കണം?

കൂടെ പിറന്നില്ലതെങ്കിലും 
പേറ്റു നോവറിഞ്ഞ 
രണ്ടു ഉദരമാണെങ്കിലും 
കൂട പിറപ്പാണ് നീ എനിക്കിന്ന് 
എതക്ഷരങ്ങള്‍ കൂട്ടണം
എന്തുപേര് നല്‍കണം 
മഷി ക്കൂടില്‍ ഞാന്‍ തീര്‍ത്തത്‌
ഒരു കവിത
സ്നേഹം എന്തെന്ന് പറഞ്ഞ 
സഹോദരാ,..........
അക്ഷരങ്ങളില്‍ ഞാന്‍
ഒളിപിച്ചത് എന്റെ സ്നേഹം 
സ്നേഹത്തിന്റെ ,മരുപച്ചകളുമായി
എന്നിലേക്ക് വന്ന
നിനക്കാവട്ടെ 
എന്റെ 
ആദ്യ കവിത
സ്നേഹത്തിന്റെ 
മഞ്ഞിന്‍ കണങ്ങള്‍ ക്കിടയില്ലുടെ 
ഊര്ന്നിരങ്ങുന്ന 
സുര്യ കിര ണങ്ങളായി 
നീ 
മനസ്സില്‍ 
വെളിച്ചം വീശി.
തൊട്ടുണര്‍ത്തി ....
എന്റെ കവിതയും 
നിന്റെ സ്നേഹവും 
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .....
രക്ത ബന്ധ മില്ലാതെ 
കൂടപ്പിറപ്പായി 
നമുക്ക് യുഗങ്ങള്‍ താണ്ടാം.

ചില നേരങ്ങളില്‍ ചില പ്രണയങ്ങള്‍



           

ശ്രീദേവി അപ്പുകുട്ടന്‍ സാറിന്റെയും മാലതി ടീച്ചറുടെയും ഏക മകളാണ്.അവളുടെ കാമുകനായ ആശിഷ്‌ ഉദ്യോഗവിഷ്യാര്‍ത്ഥം മഹാനഗരത്തിലേക്ക് യാത്രയായപ്പോള്‍ വൈമനസ്യത്തോടെ അവളോട്‌ വിടപറഞ്ഞു.കോളേജ് വിലാസത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
അങ്ങനെയിരിക്കെ കത്തുകളുടെ ശൃംഖലപൊട്ടി. അവള്‍ കത്തയക്കാതെയായി. നീണ്ടു നിന്ന മൗനം. ആശിഷ് അവധിയെടുത്ത് നാട്ടിലേക്ക്‌.
അമ്മയോട് ചോദിച്ചപ്പോയാണ് അപ്പുകുട്ടന്‍ സാറിന്‍റെ ചരമവാര്‍ത്ത അറിഞ്ഞത്. ശ്രീദേവിയെ കാണാന്‍ ചെന്നു.
മാലതി ടീച്ചര്‍ ഇരിക്കാന്‍ പറഞ്ഞു.. തുടര്‍ന്ന് ബോംബെ വിശേഷങ്ങള്‍ ചോദിച്ചു. ദുഖാര്‍ത്തയായൊരു വിധവയെയാണ് ആശിഷ് പ്രതീക്ഷിച്ചത്‌.
പക്ഷെ , തെറ്റി .
“ഞങ്ങളെല്ലാം അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു ...” ആശിഷ് പറഞ്ഞു .
“ ഏതായാലും അദ്ദേഹം സ്വര്‍ഗത്തിലെക്കാണു പോയത്‌ . ആശുപത്രിയില്‍ പേരുകേട്ട ഡോക്ടര്‍മാരാണ് പരിശോധിച്ചതും ചികില്‍സിച്ചതും. അറുമുഖനാണ് പണം ചെലവാക്കിയത്‌. എല്ലാ പേപ്പറിലും ഫോട്ടോ ഉണ്ടായിരുന്നു.അറുമുഖനാ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്‌...” ടീച്ചര്‍.
അറുമുഖന്‍ ആരാ...ആശിഷിന്റെ സംശയം......
സുമുഖനും കരുത്തനുമായ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു .
“ ഇന്നെന്താ താമസിച്ചേ ?” ടീച്ചര്‍ ...
അപ്പോള്‍ ഇവന്‍ പതിവായി വരാറുണ്ട്.
“ജിമ്മില്‍ നിന്നും വരാന്‍ അല്‍പ്പം വൈകി.” അവന്‍.
“ഇരിക്കൂ.” ടീച്ചര്‍ .
“ശ്രീദേവി എവിടെ?”
ചോദ്യത്തില്‍ അവകാശധ്വനി.
“അകത്തുണ്ട്.” ടീച്ചര്‍
അവന്‍ അകത്തേക്ക്
“അതാണ് അറുമുഖന്‍ . എന്ത് നല്ല സ്വഭാവമാണന്നോ! ശ്രീദേവിയെ അറുമുഖന് വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു അപ്പുകുട്ടന്‍ സാറിന്‍റെ അവസാനത്തെ ആഗ്രഹം....”
ഇടിവെട്ടി ...പെട്ടന്ന് ആശിഷ്‌ അകത്തേക്ക് കുതിച്ചു . അറുമുഖന്റെ പൊട്ടിച്ചിരി കേട്ടു. ശ്രീദേവിയുടെ പുഞ്ചിരി.
“ നന്നായിരിക്കുന്നു ...” ആശിഷ്‌.
ശ്രീദേവി ഭയന്നു. അവന്‍ ആശിഷിനെ തുറിച്ചു നോക്കി .
ധൃതിയില്‍ ടീച്ചര്‍ വന്നു ആശിഷിനോട് ചോദിച്ചു “നിനെക്കെന്താ ഭ്രാന്താ...”
“ അതെ ഭ്രാന്ത്! ” ആശിഷ്‌ പറഞ്ഞു.
“പോ പുറത്ത്‌” ടീച്ചര്‍ കല്‍പ്പിച്ചു.
“അതിനു സമയമായില്ല”
“ഇവിടെ ചോദിക്കാനും പറയാനും ആളില്ല എന്നു കരുതിയോ?”
“വെറുതെ ബഹളം വെക്കണ്ട..”
“ നീ ആരാ ?” അറുമുഖന്‍ ചോദിച്ചു.
“ഒന്നാമന്‍” ആശിഷ്‌ അറിയിച്ചു.
“മനസ്സിലായില്ല”
“നിന്നെ ഇവള്‍ കാണുന്നതിനു മുമ്പേ ഒന്നാമന്‍...”
“ഒരു ഭാര്യ ഭര്‍ത്താവിനെ വഞ്ചിച്ചാല്‍ അതു പാപമാണ് . പക്ഷെ കാമുകിക്ക് അഭിരുചി മാറാം...”
ശ്രീദേവി ഇടപെട്ടു :
“ എന്നെ തെറ്റിദ്ധരിക്കരുത്...
ഞാന്‍....അച്ഛന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകയെന്നത് എന്‍റെ കടമയല്ലേ?”
“നിന്നോട് അച്ഛന്‍ ആവിശ്യപ്പെട്ടോ ഇവനെ വിവാഹം ചെയ്യാന്‍?”
“അത്...”
“ഇല്ല. അച്ഛന്‍റെ അവസാനത്തെ ആഗ്രഹമാണെന്ന് അമ്മ നുണ പറഞ്ഞു. നീ അത് വിശ്വസിച്ചു...”
ടീച്ചര്‍ കയര്‍ത്തു ..
“ഇവനെപിടിച്ചു പുറത്താക്കു...”
“പറഞ്ഞത്‌ കേട്ടല്ലോ ? വേഗം സ്ഥലം കാലിയാക്ക്...”
“ഇല്ലെങ്കിലോ...”ആശിഷ്‌ ..
“ എന്‍റെ പ്രകൃതം മാറും”
“ങാഹാ? എങ്കില്‍ അതൊന്നു കാണട്ടെ...”
പെട്ടന്ന് അറുമുഖന്‍ ആശിഷിന്റെ കരണത്തടിച്ചു. തല ചുറ്റുന്നതു പോലെ...
അവന്‍ ആശിഷിനെ പോതിരെതല്ലി. ആശിഷ്‌ വീണു പോയി .
“ ഞാനാണ്‌ ശരിക്കും അനുയോജ്യനെന്നു ഇപ്പോള്‍ മനസ്സിലായോ...?”
തെറിച്ചു വീണ ആശിഷിനെ വലിച്ചിഴച്ച് അറുമുഖന്‍ മുറ്റത്തേക്ക് തള്ളി. ആശിഷിന്റെ നെറ്റി പൊട്ടി ,
ബോധം നഷടപെടുമ്പോള്‍ ശ്രീദേവിയുടെ ശബ്ദം:
“ അമ്മക്കിഷ്ടമാണെങ്കില്‍ നമുക്ക്‌ അറുമുഖനെ അമ്മക്ക് ആലോചിച്ചാലോ?.....”

                                 ശഹദ്.സി    

ഇതില്‍ നീയുണ്ട് നീ മാത്രം..



നാളെ ക്ലാസ്സുണ്ടാകുമോ ?
ഞങ്ങള്‍ അധ്യാപകനോട് ചോദിച്ചു.
“എന്തു കൊണ്ടില്ല?”
അധ്യാപകന്‍റെ മറു ചോദ്യത്തിന് “നാളെ ശിശു ദിനമാണ് സര്‍ “
ഞങ്ങള്‍ കൂട്ടത്തോടെ മറുപടി നല്‍കി
“ശിശു ദിനത്തിന് സാധാരണ ക്ലാസ്സുണ്ടാകാറുണ്ടല്ലോ.”
അധ്യാപകന്‍റെ മറുപടി ഞങ്ങളെ നിരാശപെടുത്തി.
എന്നാല്‍ , എന്റെ കൂട്ടുകാരി നീയത്‌ തിരുത്തി
നവംബര്‍ പതിനാല് ഞങ്ങള്‍ക്ക് ക്ലാസ്സില്ലായിരുന്നു.പക്ഷെ ഞങ്ങള്‍ സന്തോഷിച്ചില്ല. ദുഖത്തിന്റെ കെടാക്കനല്‍ ഞങ്ങളില്‍ കോരിയിട്ട് നീ വിടപറഞ്ഞില്ലേ...
നവംബര്‍ പതിനാല് ശിശു ദിനം ,
നമ്മുടെ ചാച്ചാജി ജനിച്ച ദിവസം
ഇന്ത്യ മുഴുവന്‍ കൊണ്ടാടുമ്പോള്‍ ഇവിടെ ഒരു ഗ്രാമം കണ്ണീര്‍ കടലിലായിരുന്നു.
എന്റെ കൂട്ടുകാരി .....
നീയറിഞ്ഞോ...മരണം നിന്നിലേക്കടുത്തത്
ഇല്ല , അറിഞ്ഞില്ല , നീയല്ല ആരുമറിഞ്ഞില്ല.
‘മരണം’ അവന്‍ അദൃശ്യനാണ്.
എപ്പോള്‍ എവിടെ വേണമെങ്കിലും ഏതു രൂപത്തിലും അവന്‍ വരും . അവന്റെ മുന്നില്‍ തടസ്സങ്ങള്‍ ഇല്ല പിണക്കത്തിനോ വാഗ്ദാനങ്ങള്‍ക്കോ അവനെ തടയാനാവില്ല. പണക്കാരനും പാവപെട്ടവനും അവന്‍ ഒരുപോലെ
ഇല്ല, നിന്റെ മരണം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനവുന്നില്ല കൂട്ടുകാരി ...
മഞ്ഞപിത്തം നിന്നെ പൂര്‍ണ്ണമായും വിഴുങ്ങിയപ്പോള്‍ ഞങ്ങളിവിടെ ആഘോഷതിമിര്‍പ്പിലായിരുന്നു.
ആഘോഷവും ആവേശവും കൊടുമ്പിരികൊള്ളുന്ന സ്കൂള്‍ കലോത്സവത്തിന്റെ ഹരത്തിലായിരുന്നു. നീ ആശുപത്രിയിലയതോ , ഞങ്ങളില്‍ നിന്നകലാന്‍ പോകുന്നതോ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല കൂട്ടുകാരി..
അറിയുമ്പോള്‍ വളരെ വളരെ വൈകിയിരുന്നു , നിന്റെ ജീവന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു .
കണ്ണീര്‍ വാര്‍ത്തുകൊണ്ട് അപേക്ഷിച്ചു
പക്ഷെ കാലന്‍,
ആരെയും ഭയമില്ലാത്തവാനാണവന്‍. ഒരുനാള്‍ അവന്‍ വരും എല്ലാവരുടെയും അടുക്കല്‍. വരുമെന്ന് തീര്ച്ചപെടുത്തിയ ഒരു വിരുന്നുകാരനെപ്പോലെ ചിലരുടെ അടുക്കല്‍ അവന്‍ വരും സന്തോഷത്തിന്റെ സമ്മാനപൊതിയുമായ്.
എന്നാല്‍ ചിലര്‍ക്കുള്ള സമ്മാനം ഞെട്ടിപ്പിക്കുന്നതായിരിക്കും.
മലബാര്‍ ഹോസ്പിറ്റല്‍ ഐ.സി.യു വിന്റെ വാതില്‍ തള്ളിത്തുറന്നു അവന്‍ നിന്നിലേക്ക് അടുത്തപ്പോള്‍ നിന്റെ അമ്മയുടെയും അച്ഛന്‍റെയും കണ്ണുനീരവന്‍ കണ്ടില്ലേ...?
അത് അവന്റെ കരളലിയിചില്ലേ?
ഇല്ല പെറ്റമ്മയുടെ കണ്ണുനീരിനോ പ്രിയപെട്ടവരുടെ തേങ്ങലുകള്‍ക്കോ അവന്റെ മനസ്സിനെ ഇളക്കനാവില്ല. കുറ്റപെടുത്താനാവില്ല അവനെ , അവനെ ഏല്‍പ്പിച്ച ജോലിയില്‍ അവന്‍ കൃത്യത പാലിക്കുന്നു.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം ഇവിടെ തോറ്റുപോയിരിക്കുന്നു കൂട്ടുകാരി...ഡോക്ടര്‍മാര്‍ നിന്നെ കൈവെടിഞ്ഞപ്പോള്‍ നിന്റെ അമ്മയും അച്ഛനും ദൈവത്തിന്മേല്‍ പ്രതീക്ഷയര്‍പ്പിച്ചു.പക്ഷെ ദൈവവും അവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി. “മഞ്ഞപിത്തം” ഇത്രയും ഭീകരമാണോ ഈ രോഗം.
ഉച്ചക്ക് 12 മണി
ഞങ്ങള്‍ നിന്നെ കാണാന്‍ വന്നു. നീ അറിഞ്ഞുവോ ഞങ്ങള്‍ വന്നത് , നിന്റെ അമ്മ ഞങ്ങള്‍ വന്ന കാര്യം നിന്നോട്  പറഞ്ഞില്ലേ...നീയത് കേട്ടുവോ .? ഇല്ല, കേട്ടില്ല , കേട്ടിരുന്നെങ്കില്‍ നീ കണ്ണു തുറക്കുമായിരുന്നില്ലേ?
നീ ഒരു യാത്രപോലും പറയാതെ പോയില്ലേ...
ഒരിക്കലും തിരിച്ചുവരാത്ത യാത്ര ദൂരേയ്ക്ക്.....ദൂരേയ്ക്ക്....
പക്ഷെ ഞങ്ങള്‍, നിന്റെ സഹപാഠികള്‍ വന്നിരുന്നു നിന്നെ യാത്രയാക്കാന്‍.
ഒരു കാര്യത്തില്‍ നീ ഭാഗ്യവതിയാണ് കൂട്ടുകാരി ...
മഞ്ഞപിത്തം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ നശിച്ച ലോകത്തില്‍ നിന്നും നീ രക്ഷപെട്ടുവല്ലോ നീ ഭാഗ്യവതിയാണ് ....
നിനക്ക് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാനിത് ഇവിടെ അവസാനിപ്പിക്കുകയാണ്.
ഇതെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല . ഇതൊരു കഥയല്ല , എന്നാല്‍ ഒരു കവിതയുമല്ല , പാടാന്‍ ഇതിനു ഈണവുമില്ല.
പക്ഷെ , എനിക്ക് ഇതെഴുതണമായിരുന്നു. കാരണം,
          “ഇതില്‍ നീയുണ്ട് നീ മാത്രം”

                          ശഹദ്.സി      

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ പെയ്തിറങ്ങുന്ന സന്ധ്യയില്‍
താനേ തുളുമ്പി നിറയുന്നു നിന്‍ സ്വനം
സ്നേഹങ്കണതണല്‍ തേടുന്ന യാത്രയില്‍
എപ്പോഴോ വേര്‍പെട്ടു പോയിയെന്നാകിലും
കാലഭേധങ്ങള്‍ നാമറിയാതെയറിയാതെ
നമ്മില്‍ കൊരുത്തിട്ട ഹൃദയോഷ ത്സളതയായ്
ഏതോ സാന്ദ്ര സംഗീതത്തുടിപ്പുകള്‍
പേറുന്നു നാമോത്തു ചേരുന്ന മാത്രകള്‍
ചില്ലുടഞ്ഞുമുറിവേറ്റൊരന്‍ ഹൃത്തടം
നിന്‍ മുഖത്തില്‍ നിറക്കൂട്ട്‌ തീര്‍ക്കവേ
നിന്നിലൂറുന്ന നന്‍മകള്‍ എന്നാത്മ
മണ്‍ചിരാതില്‍ വെളിച്ചമായ്‌ പൂക്കുന്നു
എങ്കിലും രാക്കാറ്റിലുലയുന്നു നീ തന്ന
സ്നേഹാദ്ര നവ്യോപാഹാരം
കുഞ്ഞു പൂവുകള്‍ മിഴിചിമ്മി നിന്നതാം
പാതയോരങ്ങള്‍ മറക്കാതിരിക്കനീ
ദൂര കാലങ്ങളില്‍ മിഴിചെര്‍ത്തു വയ്ക്കുക

രണ്ടു വാക്ക്



എന്നും രണ്ടു വാക്ക് നിനക്ക് വേണ്ടി
ഞാന്‍ സൂക്ഷിച്ചു ......
ഓരോ ഋതുഭേദത്തിലും
തുടച്ചുമിനുക്കി വെച്ചു.....
നീല മേഘങ്ങളില്‍ , താരകങ്ങളില്‍
മിന്നിമറയുന്നത് മുഴുവന്‍
നിനക്കായ്‌ എനിക്ക് പാടി തീര്‍ക്കാന്‍
കഴിയാത്ത സ്നേഹത്തിന്‍റെ
നീര്‍കണികകളായിരുന്നു
ഭീമമാം ...വേനലില്‍
ആളി പടര്‍ന്നതെന്‍ ഉരുകുന്ന
മനസ്സിന്‍റെ ചിന്തകളും സ്വപ്നങ്ങളും
നീയെന്നെ ഇനിയെങ്കിലും
തിരിച്ചറിയുക ...
കൊടുങ്കാറ്റ് വീശിയാല്‍
കിനാവുകള്‍ പറന്നേക്കാം ....
സ്നേഹത്തിന്‍റെ പ്രളയത്തില്‍ പെട്ട്
ഓര്‍മ്മകള്‍ മുങ്ങിമരിച്ചേക്കാം...
അര്‍ത്ഥമറ്റ മോഹങ്ങളുടെ
മലവെള്ള പാച്ചിലില്‍ പെട്ട്
ഹൃദയം ചിതറിതെറിച്ചേക്കാം ....
നിന്നോടുള്ള എന്റെ പ്രണയത്തിന്‍റെ
തീ നാളത്തില്‍പെട്ട്
ചിന്തകള്‍ വെന്തു മരിച്ചേക്കാം !
ചിരിക്കുന്ന മിഴിയുമായ്‌
സ്നേഹം ചാലിച്ച ഹൃദയവുമായ്
തേനൂറും മൊഴികളുമായ്
നിന്‍റെ തിരിച്ചുവരവിനെ പ്രതീക്ഷിച്ച്
ഞാനുറങ്ങുന്നു ....
പക്ഷെ
എന്‍റെ ഹൃദയം ഉണര്‍ന്നിരിക്കും ....
നിന്‍റെ വിളി കേള്‍ക്കാനായ് ....
                          : ശഹദ്

എന്‍റെ ആമിന


                  


ആമിന....എന്തിന് അവളെപറ്റി പറയണം എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും .സൗഹൃദം പൂണ്ട നിഴല്‍ പോലെ അവള്‍ക്ക് പിന്നാലെ ഞാനുണ്ടായത് കൊണ്ടാവാം അവള്‍ എന്നും എനിക്ക് ഊര്‍ജ്ജ സ്രോതസ്സായിരുന്നു.ദിവസവും ആമിനയെ പോലെ തന്നെ ഞാനും നേരത്തെ ക്ലാസ്സില്‍ എത്താറുണ്ട്. അങ്ങനെയാവുമ്പോള്‍ അവളോട് സ്വൈര്യമായിരുന്നു സംസാരിക്കാം. കാമുകിയെ കുറിച്ച്...ചങ്ങാതികളെ കുറിച്ച് എല്ലാം അവള്‍ക്ക് താല്‍പ്പര്യമാണ്.
അവള്‍ തിന്നുതീര്‍ക്കുന്ന വേദനകള്‍ക്കും ചവിട്ടിക്കയറുന്ന ദുരിത പടവുകള്‍ക്കും പരിധിയില്ല ഭീകരമുഖമുള്ള അനുഭവങ്ങള്‍ വന്നു അവളെ കുത്തി പിളരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി...നിര്‍വ്വികാരതയുടെ മൂടുപടമനിഞ്ഞു ഒന്നും പുറമേക്ക് തുളുംബാതെ അവള്‍ ജീവിച്ചു .
ഔധാര്യമായ് കിട്ടുന്ന സഹതാപം മാത്രമാണ് അവളുടെ സമ്പാദ്യം .
അവള്‍ക്ക് തണലായി എന്നും ഞാന്‍ കൂടെ ഉണ്ടായിരുന്നു .
ഒന്നും ആമിനെയെ ആലോസരപെടുതിയില്ല . അവളുടെ ജീവിത കഥയെ കുറിച്ച് എനിക്കറിയില്ല . എല്ലാവരോടുമുള്ള സൗഹൃദം പോലെ അവളോടും സൗഹൃദം കൂടനമെന്നുണ്ടാര്‍ന്നു. ഒരുപാട് തവണ ഞാനവളുമായ് സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിച്ചു . പക്ഷെ അവളില്‍ നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല .
ഒരു ദിവസം അവള്‍ ക്ലാസ്സില്‍ വന്നില്ല പിറ്റേ ദിവസം ഞാന്‍ കാരണം ചോദിച്ചു . ആമിന വളരെ വിഷമിച്ചാണെങ്കിലും എരിയുന്ന മനസ്സോടെ അവളുടെ ദുഖങ്ങള്‍ എന്നോട് പങ്ക് വെച്ചു.
അവിടെ ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നു....ആമിന അവളുടെ ജീവിത കഥകള്‍ എന്നോട് പറയാന്‍ തുടങ്ങി . അലറി കരയുന്ന തിരമാലകളെ നോക്കിയിരിക്കാന്‍ നല്ല സുഖമാണ് . അപ്പോള്‍ മാത്രമാണ് അല്‍പ്പം സുഖം ലഭിക്കുക. എല്ലാ വേദനകളും മറന്ന് അല്‍പ്പനേരം തിരമാലകളോട് കിന്നരിച്ചിങ്ങനെ..എല്ലാം പുറം പൂച്ചുകളായി പരിണമിച്ച ഈ ലോകത്തില്‍ ഇതൊക്കെയാണ് സുഖം . ആകാശത്തില്‍ പറവകള്‍ കൂട്ടം കൂടിച്ചേര്‍ന്നു പോകുന്നു ..കൂടുകളില്‍ ചേക്കാറാന്‍ , അവര്‍ക്ക് കൂടുകളുണ്ട്..കുട്ടികളുമൊത്ത് ജീവിക്കാനുള്ള കൂടുകള്‍ , അല്ല കൊച്ചു കൊട്ടാരം തന്നെ ..ഒരു സുപ്രഭാതത്തില്‍ അവളെന്നോട് പറഞ്ഞു. ഇതുപോലുള്ള കൊച്ചുകൊട്ടാരം എനിക്കുണ്ടായിരുന്നില്ല . നിനക്കില്ലേ ഒരു കൊച്ചുകൊട്ടാരം ?
അത് പറയുമ്പോള്‍ തികച്ചും നിയന്ത്രണം വിട്ടിട്ടുണ്ടായിരുന്നു, അവളുടെ ഹൃദയം .ഇടറുന്ന ശബ്ദത്തോടെയാണ്  അവള്‍ അത് പറഞ്ഞത്‌.
അവളുടെ കൊച്ചു കൊട്ടാരം നഷ്ടപ്പെട്ടു. ആമിനയുടെ സഹോദരിയുടെ കല്യാണം നടത്തിയതില്‍ കടം ഉണ്ടായിരുന്നു ..അതിനാല്‍ അവരുടെ ആകെ സമ്പാധ്യമയിരുന്ന കൊച്ചു കൊട്ടാരവും നഷ്ടമായി . അവളുടെ എല്ലാ ദുഖങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ആദ്യം തണലേകിയിരുന്നത് അവളുടെ സുഹ്രത്തായിരുന്നു . ആമിന അവളെ ബാബി എന്നായിരുന്നു വിളിച്ചിരുന്നത് ഇപ്പൊ അവളുടെ കല്യാണം കഴിഞ്ഞു . ഇപ്പോള്‍ ഞാനും മറ്റു സുഹ്രതുക്കളും ആണ് ആമിനക്കു തണലേകുന്നത്.
      ആമിന ഇപ്പോള്‍ താമസിക്കുനത് മറ്റൊരു വീട്ടിലാണ് . പാവമാണ് അവളും അവളുടെ കുടുംബവും .ജാതി മത ഭേദമില്ലാതെ ഞങ്ങള്‍ ഉറ്റ സുഹ്രത്ത്ക്കളായി .എത്ര ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടായിട്ടും അവള്‍ അതൊന്നും പുറമേക്ക് പ്രകടിപ്പികാറില്ല .ഞാനവള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കും .ഉണരാനും എന്നും ഉത്സാഹപൂര്‍വം പ്രവര്‍ത്തിക്കാനും ഞാനവളെ ഉപദേശിച്ചു . അര്‍ഹതയില്ലെങ്കിലും ഞാനവളോട് പറഞ്ഞു . ഉണരൂ തളരാതിരിക്കൂ....വിധിയോട് പൊരുതൂ...പരീക്ഷണങ്ങളില്‍ തളരാതിരിക്കൂ..കൂട്ടുകാരി ..ഇത് ഗ്രീഷ്മമാണെങ്കില്‍ ഒരു വസന്തം വരാനിരിക്കുന്നു ...ആ വസന്തമാണ് നമ്മുടെ വിധി...
     ആമിനയ്ക്ക് മറ്റു കൂട്ടുകാരുണ്ട്. പക്ഷെ ആണ്‍കുട്ടികളോട് അവള്‍ കൂടുതലൊന്നും സംസാരിക്കാറില്ല . ഞാന്‍ അവളോട്‌ സംസാരിക്കുന്നതിന്റെ പിന്നിലാവാം എനിക്കും അവള്‍ക്കും ചില പ്രശനങ്ങള്‍ നേരിടേണ്ടി വന്നതും.
ചില അവസരങ്ങളില്‍ കൂടുതലും ഞാനാവള്‍ക്ക് സന്തോഷം നല്‍കിയിരുന്നത് അപ്പോള്‍ മാത്രം അവള്‍ സന്തോഷിക്കും പക്ഷെ അവളില്‍ നിന്നുള്ള സന്തോഷങ്ങളും ദുഖങ്ങളും ഞാന്‍ ഏറ്റു വാങ്ങുന്നു.പകരം എന്റെ  ദുഖങ്ങളും സന്തോഷങ്ങളും ഞാനവള്‍ക്ക് പങ്കുവെക്കുന്നു .
ഇങ്ങനെ സംസാരിചിരിക്കുന്നത്തിന്റെ പിന്നിലാവാം മറ്റു കുട്ടികളില്‍ നിന്നും ക്രൂരമായ വീക്ഷണങ്ങള്‍ ഉടലെടുക്കുന്നു.ആമിന ആരെയും പ്രേമിക്കുന്ന പ്രകൃതക്കാരിയല്ല. അത് പോലെ തന്നെ ഞാനും .പക്ഷെ ഈ സൗഹൃദ ബന്ധതിനിടയില്‍ ഒരു പ്രണയ ബന്ധം ഉടലെടുക്കാന്‍ കഴിയില്ല. മറ്റുള്ളവരില്‍ നിന്നും തികട്ടിയെത്തുന്ന അപവാധങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികരിക്കാറുണ്ട്.
ഞങ്ങളൊന്നു സംസാരിക്കുന്നതിന്റെ പേരിലാണോ മറ്റുള്ളവര്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത്‌ . ഞങ്ങള്‍ക്ക് പിന്നില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നു അവര്‍ ടീച്ചേഴ്സിനു പരാതി നല്‍കി . ടീച്ചര്‍ ചോദിച്ചു : ആമിന നീയും അവനും എന്താ ബന്ധം.?  
അവള്‍ പറഞ്ഞു ഞങ്ങള്‍ കൂട്ടുകാരാണ് ...ഞാന്‍ പറഞ്ഞു എന്ധിനു ഭയക്കണം തെറ്റ് ചെയ്താല്‍ മാത്രമേ ശിക്ഷിക്കേണ്ടതുള്ളൂ..ഞാനും നീയും തമ്മില്‍ സംസാരിച്ചതാണോ പ്രശ്നങ്ങള്‍ പങ്കുവെച്ചതാണോ നമ്മള്‍ ചെയ്ത തെറ്റ്?
എനിക്ക് പേടി അവളെ കുറിച്ചാണ് . പാവം അവളുടെ ഭാവിയെ
കുറിച്ചായിരുന്നു. അപ്രതീക്ഷിതമായ്‌ വിധി തീര്‍ത്ത പ്രളയത്തില്‍ കൊട്ടാരം പോലെ മാനം മുട്ടുന്ന പ്രതീക്ഷകളില്ലാത്ത , എല്ലാം തകര്‍ന്നടിഞ്ഞ അവളുടെയും എന്റെയും ഹൃദയം മൌനമായ്‌ തേങ്ങികൊണ്ടിരുന്നു . മീനച്ചൂടില്‍ വറ്റിവരണ്ട പുഴയെ പോലെ ...എന്തിനു പറയണം “ ആയിരം കുടത്തിന്റെ വായ മൂടികെട്ടിയാലും മനുഷ്യരുടെ വായ മൂടികെട്ടാന്‍ കഴിയില്ല“ അതാണ്‌ അവസ്ഥ . ടീച്ചറിന് വളരെ സംശയമാണ് , സൗഹൃദവും പ്രണയവും തിരിച്ചറിയാന്‍ കഴിയാത്ത മറ്റു വിദ്യാര്‍ഥികളും അധ്യാപകരും, പക്ഷെ ഞാനതൊന്നും പ്രശനമാക്കിയില്ല . കാരണം ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പോകണമെന്നുള്ളത്കൊണ്ട് .
     എന്റെ ഹൃദയം അറിയാതെ വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു. ഹൃദയം ചഞ്ചലമാണ്,ജീവിത ദുരിതങ്ങള്‍ കഠിനവും അവിടെ നീ പതറരുതേ!....നിനക്കിനിയും നടക്കാനുണ്ട് ദുഖത്തില്‍ നിന്ന് ഒളിച്ചോടാതെ സന്തോഷത്തില്‍ മതിമറക്കാതെ മുന്നോട്ട് മുന്നോട്ട്........