ഓര്‍മ്മകള്‍ പെയ്തിറങ്ങുന്ന സന്ധ്യയില്‍
താനേ തുളുമ്പി നിറയുന്നു നിന്‍ സ്വനം
സ്നേഹങ്കണതണല്‍ തേടുന്ന യാത്രയില്‍
എപ്പോഴോ വേര്‍പെട്ടു പോയിയെന്നാകിലും
കാലഭേധങ്ങള്‍ നാമറിയാതെയറിയാതെ
നമ്മില്‍ കൊരുത്തിട്ട ഹൃദയോഷ ത്സളതയായ്
ഏതോ സാന്ദ്ര സംഗീതത്തുടിപ്പുകള്‍
പേറുന്നു നാമോത്തു ചേരുന്ന മാത്രകള്‍
ചില്ലുടഞ്ഞുമുറിവേറ്റൊരന്‍ ഹൃത്തടം
നിന്‍ മുഖത്തില്‍ നിറക്കൂട്ട് തീര്‍ക്കവേ
നിന്നിലൂറുന്ന നന്‍മകള്‍ എന്നാത്മ
മണ്‍ചിരാതില്‍ വെളിച്ചമായ് പൂക്കുന്നു
എങ്കിലും രാക്കാറ്റിലുലയുന്നു നീ തന്ന
സ്നേഹാദ്ര നവ്യോപാഹാരം
കുഞ്ഞു പൂവുകള്‍ മിഴിചിമ്മി നിന്നതാം
പാതയോരങ്ങള്‍ മറക്കാതിരിക്കനീ
ദൂര കാലങ്ങളില്‍ മിഴിചെര്‍ത്തു വയ്ക്കുക
No comments:
Post a Comment