ആഷാഢ മേഘങ്ങള്‍
യാത്രയായി
ആത്മാവില്‍ അനുരാഗ –
തീര്‍ത്ഥമാടി
ഒരു കൊച്ചു സ്വപ്നത്തിന്‍
തേരിലേറി
പ്രിയസഖീ , നീവരു –
പ്രേമ ഗീതമായ്.
പാലൊളി ചന്ദ്രിക –
പൂപോഴിക്കും
പൌര്‍ണ്ണമി രാവില്‍
തിരുനടയില്‍
പാതിരാ പൂവിന്‍-
സുഗന്ധമേറി
ശാരികേ, നീ വരൂ
താളമായി
ചിരകാല സ്വപ്‌നങ്ങള്‍ -
കൊണ്ട് തീര്‍ക്കാം
പ്രാണസഖി , നിനക്കൊരു –
മന്ദിരം ഞാന്‍.
പ്രണയാര്‍ദ്രമായ് നീ-
ഓടിയെത്തുമ്പോള്‍
പ്രണയ പുഷ്പങ്ങളാല്‍
മാല ചാര്‍ത്താം.......
No comments:
Post a Comment