ആമിന....എന്തിന് അവളെപറ്റി പറയണം എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും .സൗഹൃദം പൂണ്ട നിഴല്‍ പോലെ അവള്‍ക്ക് പിന്നാലെ ഞാനുണ്ടായത് കൊണ്ടാവാം അവള്‍ എന്നും എനിക്ക് ഊര്‍ജ്ജ സ്രോതസ്സായിരുന്നു.ദിവസവും ആമിനയെ പോലെ തന്നെ ഞാനും നേരത്തെ ക്ലാസ്സില്‍ എത്താറുണ്ട്. അങ്ങനെയാവുമ്പോള്‍ അവളോട് സ്വൈര്യമായിരുന്നു സംസാരിക്കാം. കാമുകിയെ കുറിച്ച്...ചങ്ങാതികളെ കുറിച്ച് എല്ലാം അവള്‍ക്ക് താല്‍പ്പര്യമാണ്.
അവള്‍ തിന്നുതീര്‍ക്കുന്ന വേദനകള്‍ക്കും ചവിട്ടിക്കയറുന്ന ദുരിത പടവുകള്‍ക്കും പരിധിയില്ല ഭീകരമുഖമുള്ള അനുഭവങ്ങള്‍ വന്നു അവളെ കുത്തി പിളരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി...നിര്‍വ്വികാരതയുടെ മൂടുപടമനിഞ്ഞു ഒന്നും പുറമേക്ക് തുളുംബാതെ അവള്‍ ജീവിച്ചു .
ഔധാര്യമായ് കിട്ടുന്ന സഹതാപം മാത്രമാണ് അവളുടെ സമ്പാദ്യം .
അവള്‍ക്ക് തണലായി എന്നും ഞാന്‍ കൂടെ ഉണ്ടായിരുന്നു .
ഒന്നും ആമിനെയെ ആലോസരപെടുതിയില്ല . അവളുടെ ജീവിത കഥയെ കുറിച്ച് എനിക്കറിയില്ല . എല്ലാവരോടുമുള്ള സൗഹൃദം പോലെ അവളോടും സൗഹൃദം കൂടനമെന്നുണ്ടാര്‍ന്നു. ഒരുപാട് തവണ ഞാനവളുമായ് സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിച്ചു . പക്ഷെ അവളില്‍ നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല .
ഒരു ദിവസം അവള്‍ ക്ലാസ്സില്‍ വന്നില്ല പിറ്റേ ദിവസം ഞാന്‍ കാരണം ചോദിച്ചു . ആമിന വളരെ വിഷമിച്ചാണെങ്കിലും എരിയുന്ന മനസ്സോടെ അവളുടെ ദുഖങ്ങള്‍ എന്നോട് പങ്ക് വെച്ചു.
അവിടെ ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നു....ആമിന അവളുടെ ജീവിത കഥകള്‍ എന്നോട് പറയാന്‍ തുടങ്ങി . അലറി കരയുന്ന തിരമാലകളെ നോക്കിയിരിക്കാന്‍ നല്ല സുഖമാണ് . അപ്പോള്‍ മാത്രമാണ് അല്‍പ്പം സുഖം ലഭിക്കുക. എല്ലാ വേദനകളും മറന്ന് അല്‍പ്പനേരം തിരമാലകളോട് കിന്നരിച്ചിങ്ങനെ..എല്ലാം പുറം പൂച്ചുകളായി പരിണമിച്ച ഈ ലോകത്തില്‍ ഇതൊക്കെയാണ് സുഖം . ആകാശത്തില്‍ പറവകള്‍ കൂട്ടം കൂടിച്ചേര്‍ന്നു പോകുന്നു ..കൂടുകളില്‍ ചേക്കാറാന്‍ , അവര്‍ക്ക് കൂടുകളുണ്ട്..കുട്ടികളുമൊത്ത് ജീവിക്കാനുള്ള കൂടുകള്‍ , അല്ല കൊച്ചു കൊട്ടാരം തന്നെ ..ഒരു സുപ്രഭാതത്തില്‍ അവളെന്നോട് പറഞ്ഞു. ഇതുപോലുള്ള കൊച്ചുകൊട്ടാരം എനിക്കുണ്ടായിരുന്നില്ല . നിനക്കില്ലേ ഒരു കൊച്ചുകൊട്ടാരം ?
അത് പറയുമ്പോള്‍ തികച്ചും നിയന്ത്രണം വിട്ടിട്ടുണ്ടായിരുന്നു, അവളുടെ ഹൃദയം .ഇടറുന്ന ശബ്ദത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
അവളുടെ കൊച്ചു കൊട്ടാരം നഷ്ടപ്പെട്ടു. ആമിനയുടെ സഹോദരിയുടെ കല്യാണം നടത്തിയതില്‍ കടം ഉണ്ടായിരുന്നു ..അതിനാല്‍ അവരുടെ ആകെ സമ്പാധ്യമയിരുന്ന കൊച്ചു കൊട്ടാരവും നഷ്ടമായി . അവളുടെ എല്ലാ ദുഖങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ആദ്യം തണലേകിയിരുന്നത് അവളുടെ സുഹ്രത്തായിരുന്നു . ആമിന അവളെ ബാബി എന്നായിരുന്നു വിളിച്ചിരുന്നത് ഇപ്പൊ അവളുടെ കല്യാണം കഴിഞ്ഞു . ഇപ്പോള്‍ ഞാനും മറ്റു സുഹ്രതുക്കളും ആണ് ആമിനക്കു തണലേകുന്നത്.
ആമിന ഇപ്പോള്‍ താമസിക്കുനത് മറ്റൊരു വീട്ടിലാണ് . പാവമാണ് അവളും അവളുടെ കുടുംബവും .ജാതി മത ഭേദമില്ലാതെ ഞങ്ങള്‍ ഉറ്റ സുഹ്രത്ത്ക്കളായി .എത്ര ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടായിട്ടും അവള്‍ അതൊന്നും പുറമേക്ക് പ്രകടിപ്പികാറില്ല .ഞാനവള്‍ക്ക് ഉപദേശങ്ങള്‍ നല്‍കും .ഉണരാനും എന്നും ഉത്സാഹപൂര്‍വം പ്രവര്‍ത്തിക്കാനും ഞാനവളെ ഉപദേശിച്ചു . അര്‍ഹതയില്ലെങ്കിലും ഞാനവളോട് പറഞ്ഞു . ഉണരൂ തളരാതിരിക്കൂ....വിധിയോട് പൊരുതൂ...പരീക്ഷണങ്ങളില്‍ തളരാതിരിക്കൂ..കൂട്ടുകാരി ..ഇത് ഗ്രീഷ്മമാണെങ്കില്‍ ഒരു വസന്തം വരാനിരിക്കുന്നു ...ആ വസന്തമാണ് നമ്മുടെ വിധി...
ആമിനയ്ക്ക് മറ്റു കൂട്ടുകാരുണ്ട്. പക്ഷെ ആണ്‍കുട്ടികളോട് അവള്‍ കൂടുതലൊന്നും സംസാരിക്കാറില്ല . ഞാന്‍ അവളോട് സംസാരിക്കുന്നതിന്റെ പിന്നിലാവാം എനിക്കും അവള്‍ക്കും ചില പ്രശനങ്ങള്‍ നേരിടേണ്ടി വന്നതും.
ചില അവസരങ്ങളില്‍ കൂടുതലും ഞാനാവള്‍ക്ക് സന്തോഷം നല്‍കിയിരുന്നത് അപ്പോള്‍ മാത്രം അവള്‍ സന്തോഷിക്കും പക്ഷെ അവളില്‍ നിന്നുള്ള സന്തോഷങ്ങളും ദുഖങ്ങളും ഞാന്‍ ഏറ്റു വാങ്ങുന്നു.പകരം എന്റെ ദുഖങ്ങളും സന്തോഷങ്ങളും ഞാനവള്‍ക്ക് പങ്കുവെക്കുന്നു .
ഇങ്ങനെ സംസാരിചിരിക്കുന്നത്തിന്റെ പിന്നിലാവാം മറ്റു കുട്ടികളില്‍ നിന്നും ക്രൂരമായ വീക്ഷണങ്ങള്‍ ഉടലെടുക്കുന്നു.ആമിന ആരെയും പ്രേമിക്കുന്ന പ്രകൃതക്കാരിയല്ല. അത് പോലെ തന്നെ ഞാനും .പക്ഷെ ഈ സൗഹൃദ ബന്ധതിനിടയില്‍ ഒരു പ്രണയ ബന്ധം ഉടലെടുക്കാന്‍ കഴിയില്ല. മറ്റുള്ളവരില്‍ നിന്നും തികട്ടിയെത്തുന്ന അപവാധങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികരിക്കാറുണ്ട്.
ഞങ്ങളൊന്നു സംസാരിക്കുന്നതിന്റെ പേരിലാണോ മറ്റുള്ളവര്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് . ഞങ്ങള്‍ക്ക് പിന്നില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നു അവര്‍ ടീച്ചേഴ്സിനു പരാതി നല്‍കി . ടീച്ചര്‍ ചോദിച്ചു : ആമിന നീയും അവനും എന്താ ബന്ധം.?
അവള്‍ പറഞ്ഞു ഞങ്ങള്‍ കൂട്ടുകാരാണ് ...ഞാന്‍ പറഞ്ഞു എന്ധിനു ഭയക്കണം തെറ്റ് ചെയ്താല്‍ മാത്രമേ ശിക്ഷിക്കേണ്ടതുള്ളൂ..ഞാനും നീയും തമ്മില്‍ സംസാരിച്ചതാണോ പ്രശ്നങ്ങള്‍ പങ്കുവെച്ചതാണോ നമ്മള്‍ ചെയ്ത തെറ്റ്?
എനിക്ക് പേടി അവളെ കുറിച്ചാണ് . പാവം അവളുടെ ഭാവിയെ
എനിക്ക് പേടി അവളെ കുറിച്ചാണ് . പാവം അവളുടെ ഭാവിയെ
കുറിച്ചായിരുന്നു. അപ്രതീക്ഷിതമായ് വിധി തീര്‍ത്ത പ്രളയത്തില്‍ കൊട്ടാരം പോലെ മാനം മുട്ടുന്ന പ്രതീക്ഷകളില്ലാത്ത , എല്ലാം തകര്‍ന്നടിഞ്ഞ അവളുടെയും എന്റെയും ഹൃദയം മൌനമായ് തേങ്ങികൊണ്ടിരുന്നു . മീനച്ചൂടില്‍ വറ്റിവരണ്ട പുഴയെ പോലെ ...എന്തിനു പറയണം “ ആയിരം കുടത്തിന്റെ വായ മൂടികെട്ടിയാലും മനുഷ്യരുടെ വായ മൂടികെട്ടാന്‍ കഴിയില്ല“ അതാണ് അവസ്ഥ . ടീച്ചറിന് വളരെ സംശയമാണ് , സൗഹൃദവും പ്രണയവും തിരിച്ചറിയാന്‍ കഴിയാത്ത മറ്റു വിദ്യാര്‍ഥികളും അധ്യാപകരും, പക്ഷെ ഞാനതൊന്നും പ്രശനമാക്കിയില്ല . കാരണം ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പോകണമെന്നുള്ളത്കൊണ്ട് .
എന്റെ ഹൃദയം അറിയാതെ വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു. ഹൃദയം ചഞ്ചലമാണ്,ജീവിത ദുരിതങ്ങള്‍ കഠിനവും അവിടെ നീ പതറരുതേ!....നിനക്കിനിയും നടക്കാനുണ്ട് ദുഖത്തില്‍ നിന്ന് ഒളിച്ചോടാതെ സന്തോഷത്തില്‍ മതിമറക്കാതെ മുന്നോട്ട് മുന്നോട്ട്........
No comments:
Post a Comment