Wednesday, December 21, 2011

മടക്കം


    
കൊഴിയും പൂവിന്‍ വേദന
മായാന്‍ പോകും മഴവില്ലിന്റെതു പോലെ ;
കൊഴിയരുതേ...മായരുതേ...
മനമോ കൊഞ്ചിക്കുഴയുന്നു .
അല്ലയോ മനമേ , നീയെന്തു കരുതി ?
കൊഴിയാതിരിക്കാന്‍ ആവില്ലെനിക്ക്,
മായാതിരിക്കാനും അറിയില്ലെനിക്ക്
ഇന്നെന്‍ വാഴ്വ് , നാളെ മറ്റൊരാള്‍ക്ക്‌,
ഭൂമിയില്‍ ശാശ്വതമെന്നൊന്നില്ല .
അറിഞ്ഞു നാം വഴി മാറി നിന്നില്ലെങ്കില
തൊരു ദിനമാം വേര്‍പാടായീടും
സമയമായെങ്കില്‍
ലോകം വെടിഞ്ഞ് പോകേണം നാം
മെല്ലെ മെല്ലെ കൊഴിഞ്ഞു മാഞ്ഞിടാം
അതുവരെ ചിരിക്കാം പൂവേ ....
മഴവില്ലേ നമുക്ക്‌ ......  

Monday, December 19, 2011

വീണ്ടും ഒരു പുതുവര്‍ഷം.......!




അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു . പതിവിലും നേരത്തെ അവന്‍ ഉറങ്ങാന്‍ കിടന്നു . പിറ്റേന്ന് പുതുവര്‍ഷം പിറക്കുകയാണ്. പക്ഷെ എന്തുകൊണ്ടെന്നറിയില്ല ഉറക്കം അവന്റെ കണ്ണുകളെ തലോടിയതെ ഇല്ല. അവന്‍റെ മനസ്സ് ജീവന്‍ വെടിഞ്ഞ ആത്മാവിനെ പോലെ ഏതോ അഗാധതയില്‍ അലയുകയായിരുന്നു . മറക്കാനാവാത്ത പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ .പുതു വര്‍ഷത്തില്‍ ഇനി നല്ലതെന്നു തോന്നുന്നതെ ചെയ്യൂ എന്നാ പ്രതിഞ്ജയോടെ കണ്ണടച്ച് കിടന്നു. എങ്കിലും മനസ്സിന്റെ ഓരോ കോണിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആ കുഞ്ഞു മാലാഖയുടെ മുഖം മാത്രമായിരുന്നു. അവള്‍ ഷാനി , കോളേജ് ജീവിതത്തിന്‍റെ തുടക്കത്തില്‍ എപ്പോഴോ തളിരിട്ട പ്രണയം , എല്ലാം ദൈവ നിശ്ചയം പോലെ നടക്കും എന്നതില്‍ സംശയമില്ല എന്നാലും.....
എന്തെന്നറിയില്ല രാവിലെ കിളികളുടെ കോലാഹലം കേട്ട് പെട്ടന്ന് ഉണര്‍ന്നു
അല്ലെങ്കില്‍ അതൊന്നും കേള്‍ക്കാറില്ല ,കേട്ടാല്‍ തന്നെ ഒന്നുകൂടെ പുതപിട്ടു മൂടുക പതിവാണ് . പുതുവര്‍ഷത്തിലെ ഒന്നാം ദിവസമാണല്ലോ , ഇന്ന് നേരത്തെ ക്ലാസ്സില്‍ പോവണം എന്നത്തേയും പോലെ ആയാല്‍ ശെരിയാവില്ല.അവന്‍ മനസ്സില്‍ ഉറപ്പിച്ചു സമയം ആരെയും കാത്തു നില്‍ക്കില്ലല്ലോ . അത് പോലെ തന്നെ അവനെയും സമയം പറ്റിച്ചു . പല സൈഡ് ബിസിനെസ്സും കഴിഞ്ഞു ക്ലാസ്സില്‍ എത്തിയപ്പോള്‍ വീണ്ടും വൈകി .
എന്ത് ചെയ്യാന്‍ രാവിലെ സ്വന്തമായി തേച്ചു മിനുക്കിയ , അല്ലാതെ ഇത് ചെയ്യനാരുണ്ട്? പുതിയ ഡ്രസ്സ്‌ എല്ലാം വിയര്‍പ്പില്‍ കുളിച്ചിരുന്നു .ഭാഗ്യത്തിന് സര്‍ ഒന്നും പറഞ്ഞില്ല . നേരെ പോയി ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു കുളിര്‍ തെന്നല്‍ തലോടിയ പോലെ .അവനതു മുഴുവന്‍ ആസ്വദിക്കാനായി ഷര്‍ട്ട്‌ ഒന്ന് കുടഞ്ഞ ശേഷം ഒന്ന് കൂടെ നീങ്ങിയിരുന്നു .കാറ്റിന്റെ താളത്തില്‍ സ്വയം മറന്നിരിക്കാന്‍ കൊതിയുണ്ട്....പക്ഷെ..ക്ലാസ്സില്‍ കണക്ക് അരങ്ങു തകര്‍ക്കുകയാണ് .അവന്‍ ക്ലാസ്സ്‌ ഒട്ടാകെ ഒന്ന് കണ്ണോടിച്ചു .ഷാനി വന്നിട്ടില്ല ഇപ്പോള്‍ വരുമായിരിക്കും . അവന്‍റെ ഷാനി അതീവ സുന്ദരി ആയിരുന്നു . മുഖം പോലെ കളങ്കമില്ലാത്ത മനസ്സും വളരെ സുന്ദരം . വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്തരിയാക്കുന്നു. ഈ ക്ലാസ്സില്‍ എത്തിയപ്പോഴാണ് അവന്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സ്നേഹിക്കുന്നതും . അത് ഇത്രയും മധുരമുള്ള നൊമ്പരമാകുമെന്നോ സുഖാനുഭൂതിയുടെ നിമിഷങ്ങളാകുമെന്നോ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു.അവനെ സംബന്ധിച്ച് ഏകാന്തധയുടെ വിരസത ഒഴിവാക്കാന്‍ അത് വളരെ സഹായിച്ചു.
പെട്ടെന്ന് വാതിലിനടുത്ത് ഒരു കാല്‍ പെരുമാറ്റം.അവന്‍ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി . പക്ഷെ അത് പ്രിന്‍സിപ്പല്‍ ആയിരുന്നു ,ടൂറിനെ കുറിച്ച് പറയാന്‍ വന്നതായിരുന്നു, ഛെ കഷ്ടമായി പോയി...ഇനി വരുമോ ആവോ?ഒന്നും പറഞ്ഞില്ലല്ലോ അവന്‍ മനസ്സിലോര്‍ത്തു...വീണ്ടും ശബ്ദം കേട്ടപ്പോള്‍ അവന്‍ തിരിഞ്ഞില്ല , എന്നാല്‍ അത് അവളായിരുന്നു .എന്നും പുഞ്ചിരിയോടെ കാണാറുള്ള മുഖത്തിന്‌ ഇന്നെന്തോ ഭാവമാറ്റമുണ്ടെന്നുള്ളത് പിന്നീടാണവന്‍ ശ്രദ്ധിച്ചത്. വിടര്‍ന്ന കണ്ണുകള്‍ രണ്ടും പെയ്യാന്‍ വന്ന മേഘങ്ങളേ പോലെ കനത്തു നില്‍ക്കുകയാണ് . എന്തോ സംഭവിച്ചിട്ടുണ്ട് .ചോദിക്കണമെങ്കില്‍ ഇനി ഇടവേള ആവണം . അതുവരെ കാത്തിരിക്കുക തന്നെ അല്ലാതെന്താ . അവന്‍ വാച്ചിലേക്ക് നോക്കി , അതിലെ സൂചികള്‍ക്ക് തീരെ വേഗതയില്ലാത്തത് പോലെ തോന്നി . പല ചിന്തകളും മനസ്സിലേക്ക് ഊളിയിടുന്നതിനിടക്കെപ്പോഴോ ഫസ്റ്റ് പീരീഡ്‌ കഴിഞ്ഞതു അവന്‍ അറിഞ്ഞതെഇല്ല. ഇപ്പോള്‍ അവളുടെ മുഖം പെയ്തോഴിഞ്ഞ വാനം പോലെ തെളിഞ്ഞിട്ടുണ്ട്. അവന്‍ ആദ്യത്തെ ഷാനി തന്നെ ആയിരിക്കുന്നു . ദുഖം സ്വയം സൂക്ഷിക്കുന്നതിനെക്കാളും നല്ലത് ആരോടെലും പറയുന്നതാ...രണ്ടാളുടെയും കണ്ണുകള്‍ പെട്ടന്നാനുടക്കിയത്. അപ്രതീക്ഷിതം , എല്ലാം ദൈവത്തിന്റെ കളി . ഒരു പുഞ്ചിരിയോടെ അവര്‍ പലതും കൈമാറി . എങ്കിലും അവന്റെ മനസ്സ് ഉരുകുകയായിരുന്നു എന്തിനെന്നറിയാതെ......
ഒരു വിധം തള്ളി നീക്കി ആ പിരീടും കഴിഞ്ഞു ....ഇടവേള ആയി അവന്‍ പെട്ടന്ന് തന്നെ ഷാനിയുടെ അടുത്തെത്തി പതുക്കെ ചോദിച്ചു....എന്താ ഷാനി നീ വന്നപ്പോള്‍ നിന്റെ മുഖത്തിനൊരു വാട്ടം ..എന്ത് പറ്റി ?
അവള്‍ പറഞ്ഞു ഒന്നുമില്ലട....ചെറിയൊരു പ്രശ്നം അത്രമാത്രമേ ഉള്ളു , അവന്‍ കെഞ്ചി ,ഷാനി ഒരു ദീര്‍ഘനിശ്വാസതിനു ശേഷം പറഞ്ഞു ‘ ഞാന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത് . അല്ലെങ്കില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ആവുമായിരുന്നു ..അല്ലേല്‍...അങ്ങ് ദൂരെ....എന്തുണ്ടായി ? മുഴുവന്‍ പറയു ..വേഗം അവനു ആകാംഷയേറി “ ഞാന്‍ നേരം വൈകിയപ്പോള്‍ പെട്ടന്ന് റോഡ്‌ ക്രോസ് ചെയ്യുകയായിരുന്നു പെട്ടന്ന് പിന്നില്‍ നിന്നും ആരോ ഒറ്റ വലി പിറകിലേക്ക് നോക്കുമ്പോള്‍ എന്റെ തൊട്ടു മുന്നില്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ്‌ നില്‍ക്കുന്നു . മരണത്തില്‍ നിന്നും എന്നെ രക്ഷിച്ചവരോട് നന്ദി പറയാനായി പിന്നിലേക്ക്‌ നോക്കിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു കുറെ കാറുകളും ബൈക്കുകളും അല്ലാതെ . ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി . പിന്നെ എല്ലാം ദൈവത്തിന്റെ കൈകളണെന്നുള്ള ചിന്തയോടെ ഇങ്ങോട്ട് പോന്നു “...അവള്‍ പറഞ്ഞൊപ്പിച്ചു .
“വളരെ ശ്രദ്ധയോടെ വേണ്ടേ ഷാനി റോഡിലൂടെ നടക്കാന്‍ “അവന്‍ ഉപദേശ സ്വരത്തില്‍ പറഞ്ഞു ..”അത് പോട്ടെ സംഭവിക്കാനുള്ളത് ഇപ്പോഴും സംഭവിക്കും “ അതാണ്‌ പ്രകൃതി നിയമം , ഇപ്പോള്‍ അതൊന്നും വെറുതെ ആലോചിക്കേണ്ട ....”ഹാപ്പി ന്യൂ ഇയര്‍” ഷാനി അത് പറഞ്ഞപ്പോഴാ അവനു ശെരിക്കും ബോധം വന്നത് ...അവനൊന്നു നാണിച്ചു . കാരണം ഞാനിതവളോട് പറയണമായിരുന്നു സാരമില്ല ..ആദ്യം ഞാനവള്‍ക്ക് ....”ഹാപ്പി ന്യൂ ഇയര്‍” എന്ന് എസ്.എം.എസ് അയച്ചിരുന്നല്ലോ അതുമതി സമാധാനം . ഒരു പെരുമഴ പെഴ്ത് ചോര്‍ന്ന അതേ അനുഭവമായിരുന്നു അവനപ്പോള്‍ .ഹൃദയവും ശരീരവും വളരെ തണുക്കുന്നത് അവനറിഞ്ഞു .എന്നെ ഉറ്റവരെക്കാള്‍ സ്നേഹിക്കാന്‍ ഒരാളുണ്ടല്ലോ എന്നോര്‍ത്ത് അവന്‍ പുഞ്ഞിരിച്ചുകൊണ്ട് തിരിച്ചു വിഷ് ചെയ്തു ....
                          ‘ഹാപ്പി ന്യൂ ഇയര്‍’
ഈ പുതുവര്‍ഷത്തിന്റെ തുടക്കം ഇങ്ങനെയുമാകട്ടെ.............
  

Friday, December 2, 2011

നിനക്കായ്‌

          

The Greatest Pain In This World Is
The Departure Of Two Loving  Heart”
 
മഹത് വചനങ്ങള്‍ പകല്‍ പോലെ സത്യമാണ്
ഉറക്കം വരാത്ത രാത്രികളില്‍ ജാലകത്തിനരികെ
തൂമഞ്ഞു നിലാവില്‍ .....പിണക്കം വിട്ടൊഴിഞ്ഞ
നിന്റെ മുഖത്തിനുവേണ്ടി , ആ മന്ദഹാസത്തിനുവേണ്ടി
ഞാനിപ്പോഴും കാത്തിരിക്കുന്നു.
ഞാന്‍ ഓര്‍ക്കുന്നു ജൂണ്‍ 5 ലെ ആ പ്രഭാതം ....
ഉറ്റിറ്റുവീഴുന്ന മിഴിനീരുകളും ഞാനറിയുന്നു
നിന്‍റെ ഗദ്ഗദങ്ങള്‍ ...ഹൃദയതുടിപ്പുകള്‍ ...തേങ്ങലുകള്‍
എല്ലാം ഇപ്പോയും ഞാനറിയുന്നു.
നിര്‍മ്മലമായ പ്രണയത്തിന്‍റെ ശ്വാശ്വതമായ നിലനില്‍പ്പ്
ആഗ്രഹിക്കാത്തവരായിട്ട് ആരാണുള്ളത്‌ ....?
ഞാനും അത്ര മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ...
ബന്ധങ്ങള്‍ എളുപ്പം ഞെട്ടറ്റുവീഴുന്ന പുഷ്പത്തിന്
തുല്യമാണ്. വിടര്‍ന്നു നില്‍ക്കുമ്പോഴുള്ള ഭംഗി
ഞെട്ടറ്റു വീഴുമ്പോഴതിനില്ല......ഹൃദയ തന്ത്രികളില്‍
തട്ടിയൊഴുകിയ കണ്ണീര്‍ ചോലയില്‍ എന്റെ കാത്തിരിപ്പ്‌
ഒഴുകി പോകുമോ ? അതിന്‍റെ ഹുങ്കാര ശബ്ദത്തില്‍
നിന്നോടുള്ള എന്റെ സംഗീത സാന്ദ്രമായ പ്രണയം
ഇല്ലതായ്‌ മാറുമോ ? അറിയില്ല ....നിനക്ക് വേണ്ടിയുള്ള
കാത്തിരിപ്പും ...നിന്നോടുള്ള എന്‍റെ പ്രണയവും ...
എന്നെ നിന്നില്‍ നിന്ന് അടര്‍ത്തി
മാറ്റാന്‍ മറ്റാര്‍ക്കും പറ്റില്ലല്ലോ. നീ കേള്‍ക്കുന്ന
പാട്ടിന്‍റെ ഈണമാവാനും
ഏറ്റുവാങ്ങുന്ന പൂവിന്‍ സുഗന്ധമാവാനും , ഹൃദയത്തില്‍
കോറിയിട്ട വരികളാവാനും....
നിന്നിലലിയാനും ഞാന്‍ കൊതിച്ചു....
അത് തെറ്റല്ലന്ന് പറഞ്ഞതും നീ തന്നെയാണ്.
നിന്നിലെ പ്രണയം എന്നിലേക്ക് പകര്‍ന്നതും ഹൃദയം
ഒരു മയില്‍ പീലിക്കൊപ്പം വളര്‍ത്തിയതും നീയാണ് .
ഞാന്‍ ആദ്യമായും അവസാനമായും ആ ദയ കൈപറ്റിയതും
നിന്നില്‍ നിന്ന് തന്നെ!
മരണം മാറിടത്തില്‍ ഹാരമായ്‌ വരുന്ന നിശകളില്‍
സ്വപ്നത്തെ മറികടന്ന്, സ്നേഹത്തിന്‍റെ ആര്‍ത്തിയുമായ്
ഇനിയും ഒരിക്കല്‍ കൂടി എന്നിലേക്ക് മടങ്ങി വരിക.
ഹൃദയത്തെ നനുത്ത പാട്ടുമായ്‌ നീ മയങ്ങുക
പിന്നെ ഇനി ഒരിക്കലും ഉണരാന്‍ കഴിയാത്ത ഉറക്കത്തിലേക്ക്
പതിയെ ....പതിയെ......പതിയെ..... വീണ്ടും ഒരു
പുതിയ പ്രണയത്തിന്‍റെ വൃന്ദാവനം. അവിടെ
കര്‍ത്തവ്യങ്ങളില്ല , സ്വാര്‍ത്ഥതയില്ല , വ്യര്‍ത്ഥമോഹങ്ങളില്ല ....
അവിടെയുള്ളത് പ്രണയിച്ചു തീരാതെ മരിച്ചവരുടെ ആത്മാക്കളാണ്.
പിന്നെ അവിടെ ഞാനും നീയും മാത്രം ..........
കാറ്റിനോട് കിന്നാരം പറഞ്ഞും കരയെ
തഴുകിയുറക്കുന്ന ഓളങ്ങളെ
ചുംബിച്ചും നമുക്കായുള്ള ലോകം .....
ഉയര്‍ന്നു പറക്കാന്‍ ഒന്നിക്കാന്‍ വേറെ....വേറെ...
എന്നും നിനക്കായ്‌ സഖീ.......