ഇരുള്‍ നിറഞ്ഞൊരെന്‍ ഹൃദയത്തില്‍
കൈത്തിരിവെട്ടമായ് നീ വന്നു
നീയെന്‍ മനസ്സില്‍ സ്വപ്നത്തിന്‍
ഏഴു നിറങ്ങളെ തട്ടിയുണര്‍ത്തി
എന്‍റെ ഏകാന്തതക്ക് വിരാമമിട്ട്
നിന്‍റെ സന്ദേശങ്ങളെന്നെ തേടിയെത്തി
എന്‍റെ സ്വപ്നങ്ങളില്‍ രാജകുമാരിയായി
നീയെന്നും നിറഞ്ഞു നിന്നു
എന്‍റെ സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍
ചിത്രശലഭങ്ങളായി പാറികളിച്ചു.
ജീവിതാന്ത്യം വരെ നിന്‍റെ
സാമിപ്യം കൊതിച്ചു ഞാന്‍
പക്ഷെ ഇടയ്ക്കെപ്പോഴോ
നീയെന്നില്‍ നിന്നും അകലാന്‍ തുടങ്ങി
എവിടെയാണ് എനിക്ക് പിഴച്ചത് ?
ആര്‍ക്കാണ് തെറ്റിയത് ? അറിയില്ല..
നിന്‍റെ അകല്‍ച്ചയെന്നെ
മരണമെന്തെന്നറിയിച്ചു
എങ്കിലും പ്രതീക്ഷ നശിക്കാതെ
എന്‍റെ മനസ്സ് നിന്നോട് കേഴുന്നു
എന്നെ തീരാദുഖത്തിലേക്ക് തള്ളിയിട്ടു
നീ അകന്നു പോവല്ലേ പ്രിയേ.....