Saturday, June 28, 2014

കുറെ നേരമായി ഈ ഇരുപ്പ്
ഉദ്ദേശം എഴുതാനുള്ള അതിയായ
ആഗ്രഹം തന്നെ....പക്ഷെ
എന്തുകൊണ്ടോ വാക്കുകൾക്കു വല്ലാത്ത ദൗർലഭ്യം.

എവിടെ തുടങ്ങണം എന്നറിയില്ല.. എന്ത് എഴുതണം എന്നറിയില്ല.
വല്ലാത്ത വീർപ്പുമുട്ടൽ , കൈകള്‍ വഴങ്ങുന്നില്ല...
എന്തൊക്കെയോ അവ്യക്തമായ ചില ആശയങ്ങൾ മനസ്സിലുണ്ട് മുൻപ് ഞാൻ ഇങ്ങനെയായിരുന്നില്ല..
വ്യക്തമായ കാഴ്ച്ചപ്പാടോടെയെ എഴുത്തിനെ സമീപിക്കാറുണ്ടായിരുന്നുള്ളൂ... എഴുതിക്കഴിയുമ്പോൾ മനസ് ശാന്തമാകും
.

നിനക്കറിയുമോ
കനവുകളുടെ ചില്ലുചിത്രങ്ങള്‍
ഉടഞ്ഞു വീണായിരുന്നു,
എന്‍റെ ഹൃദയത്തില്‍
ആദ്യത്തെ മുറിവേറ്റത്.
ആദ്യ മുറിവിനും,
വേദനക്കുമൊപ്പം
എത്തി ഇന്നലെ നീ മൊഴിഞ്ഞ വാക്കുകള്‍...
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്...
ഒരല്‍പം എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍
ഇനി പറഞ്ഞിട്ട് കാര്യമില്ല....
നിനക്ക് നിന്റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്
അതില്‍ നിന്നും നിന്നെ ഞാന്‍ തടയില്ല....
"Thanks For The Fake Love"
എന്ന നിന്‍റെ മനസ്സില്‍ നിന്നും വന്ന
വരികള്‍ കൊന്നത് എന്നെയാണ്
കാരണം ഞാന്‍ അങ്ങനെ ആയിരുന്നില്ല
ക്ഷമ ചോദിക്കുന്നു ഞാന്‍ എല്ലാത്തിനും...
ഞാന്‍ മോഹങ്ങള്‍ നല്‍കാറില്ല...
നല്‍കുകയും ഇല്ല....
വേദനിച്ചു...സാരമില്ല...എല്ലാം ശെരിയാവും
നിനക്ക് നല്ലതേ വരൂ
കാരണം നീ പാവമാണ്..!!!

അവള്‍


ഒരു മഞ്ഞുത്തുള്ളിയുടെ നനുത്ത തൂവല്‍സ്പര്‍ശം പോലെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവളെന്‍റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു....
എന്‍റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം അവളുണ്ടായിരുന്നു
എന്‍റെ കുസ്യതികളെ പലപ്പോഴും ചിരിച്ചുകൊണ്ടും എന്നാല്‍ മറ്റുചിലപ്പോള്‍ ഒരു തൊട്ടാവാടിയെപ്പോലെയുമായി തല താഴ്ത്തി ഇരുന്നവള്‍
എന്നോട് വഴക്കിടാന്‍ അവള്‍ക്കിഷ്ടമയിരുന്നു ...
എന്നോട് പിണങ്ങാനും ഇണങ്ങാനും അവള്‍ക്ക് കൊതിയായിരുന്നു ...

എന്‍റെ സങ്കടങ്ങള്‍ എന്നും അവളുടേതാക്കി എന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ചവള്‍...
എന്‍റെ വേദനകളില്‍ എനിക്ക് നിറം പകര്‍ന്നവള്‍
സ്വയം നീറുംമ്പോഴും എനിക്കായി ചിരിച്ചവള്‍ ...
കണ്ണുകള്‍ കൊണ്ട് കഥകള്‍ പറയാന്‍ ആഗ്രഹിച്ചവള്‍...
മയില്‍പ്പീലിയുടെ സൌന്ദര്യമുള്ളവള്‍ ..

പലപ്പോഴും മിഴികളില്‍ ഈറനണിയിച്ചുകൊണ്ട് എന്നോട് സംസാരിച്ച അവളുടെ മിഴികളില്‍ പടരുന്ന കണ്മഷിയും
എല്ലാത്തിലുമുപരി അവളുടെ നിഷ്ക്കളങ്കതയുമാണ് എനിക്കേറെ ഇഷ്ടം
.
ഒന്ന് കൂടി പറഞ്ഞോട്ടെ !!

നിനക്കെന്നോട് ഇഷ്ട്ടമാണെന്ന്
അറിഞ്ഞ നിമിഷം മുതലാണ്
എനിക്കെന്നോടു തന്നെ
ഇഷ്ട്ടം തോന്നി തുടങ്ങിയത്..

ഞാന്‍

അറിയില്ല എന്നെയാര്‍ക്കും...
അറിഞ്ഞതൊക്കെ എന്‍റെ സ്വപ്നങ്ങളെയാവും
..പക്ഷെ എനിക്ക് സ്വപ്നം കാണാന്‍ പേടിയാണ്
കണ്ട സ്വപ്‌നങ്ങള്‍ ഒക്കെ ദുസ്വപ്നങ്ങളായിരുന്നു
ഇന്നുവരെ ...അതിലൊന്നും ഞാനില്ലായിരുന്നു...
ഇനി കാണുന്നതിലും  ഞാനില്ല...
മരണത്തെ എനിക്ക് ഭയമായിരുന്നു
അത് ഞാന്‍ പറഞ്ഞത് നിന്നോടാണ്...
പുറമേ പരുക്കനാണെങ്കിലും
 ഒരു തൊട്ടാവാടി ആയിരുന്നു ഞാന്‍
.ഞാന്‍ ആരാണെന്നു അറിഞ്ഞത് നീ മാത്രം
എനിക്കറിയില്ല ,എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് .
.ഞാന്‍ എങ്ങോട്ട് പോകും ?
ഒരിക്കലും മനസ്സില്‍ കള്ളം വെച്ച്
നിന്നോട് പെരുമാറിയിട്ടില്ല
.ഞാന്‍ ഞാനായിരുന്നു...
എനിക്ക് ഇങ്ങനെ പ്രണയിച്ച്
പരിചയം ഇല്ലായിരുന്നു
പ്രണയം എന്തെന്ന് എനിക്കറിയില്ലായിരുന്നു.
അതിനെ നീ "അവഗണന "എന്ന പേരിട്ടു വിളിച്ചു.
...ഒഴുക്കിയ കണ്ണീരിനും പ്രണയമെന്തെന്നു
എന്നെ പഠിപ്പിക്കാനായില്ല !!!
കാരണം ഞാന്‍ എന്നിലൂടെ കാണിച്ചു തന്നതു
എന്‍റെ പ്രണയമെന്ന അറിവിനെ  ആയിരുന്നു...

കരയുകയായിരുന്നോ ഞാന്‍...
അതോ ഭയമോ
എന്നിലെ  പ്രണയം ഇനിയെന്ന് കാണും
എന്ന ചോദ്യംഎന്നെ ഇല്ലാതാക്കും...
.ഇത് നിനക്ക് വേണ്ടി എഴുതിയതല്ല...
എനിക്ക് വേണ്ടി...ഇനി എഴുതില്ല...
.പ്രണയമാണ് എന്നെ എഴുതിച്ചത്
എന്ന് നീ പറഞ്ഞില്ലേ...നിനക്ക് തെറ്റി....
എന്‍റെ മണ്ടത്തരം ആയിരുന്നു
എന്നെഎഴുതാന്‍ പ്രേരിപ്പിച്ചത്..!!!
നിന്നെ പോലെ ആവാന്‍
എനിക്ക്കഴിയില്ല...ഒരിക്കലും....
ശപിക്കില്ല എന്നറിയാം....വെറുക്കല്ലേ..!!!!

ഒരു പൂച്ച കഥ !!

ഇന്നലെ ഏഷ്യാനെറ്റ്‌ ചാനലില്‍ കൈലാസനാഥന്‍ കണ്ട് *(ശിവന്‍റെ പാര്‍വതിയെ കാണാന്‍ മാത്രം ) ഫേസ്ബുക്കും തുറന്ന് പിടിച്ചു റൂമില്‍ പോസ്റ്റ്‌ ആയി ഇരിക്കുന്ന സമയം. റൂമിന്റെ വെളിയില്‍ ഒരു ഹോര്‍ന്‍ ശബ്ദം ആദ്യം ശ്രദ്ധിച്ചില്ല...പിന്നേം ശബ്ദം കൂടി വന്നു....ആരുടെ ഉമ്മാനെ കെട്ടിക്കാനാട എന്ന് മനസ്സില്‍ വിചാരിച്ച് പുറത്തേക്ക് ചെന്ന്... അപ്പൊ ഒരു വാന്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരു പ്രായം ചെന്ന സ്ത്രീ ആണ്...ഗ്ലാസ്‌ പതിയെ താഴ്ന്നു .. അറബിയില്‍ എന്തൊ ചോദിച്ചു...എനിക്ക് പിന്നെ അറബി നല്ലത് പോലെ അറിയുന്നത് കൊണ്ട് ഞാന്‍ കണ്ണ് തള്ളി നോക്കി.... തള്ള...ഒടുക്കത്തെ സ്പീഡില്‍ എന്തൊക്കെയോ പറഞ്ഞു...
“ഗ്കവ്ക് കാസ്ക്ഫ്ജിയ ഫ്കജ്ഫ്സൈഅന്ക്ഫ അസ്ക്ന്ഫ്ക “
നിങ്ങളെ പോലെ തന്നെ എനിക്കും ഒരുണ്ടയും മനസ്സിലായില്ല...
ഞാന്‍ പതിയെ പറഞ്ഞു Madam, Can You  Speak In English? അപ്പൊ അവര്‍ക്ക് മനസ്സിലായി പോട്ടനോടാ ഇത്ര നേരം വേദം ഓതിയത് എന്ന്.. പക്ഷെ എന്നെ ഒന്ന് നോക്കിയതിനു ശേഷം കാര്യം പറഞ്ഞു... അതിന്റെ ഇടക്ക് അവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന പര്‍ദ്ദ ധരിച്ച കുട്ടിയെ ഞാന്‍ കാണാന്‍ ഇടയായി....എന്‍റെ പൊന്നോ ...കണ്ണ് തള്ളി പോയി...പക്ഷെ ആ കൊച്ചു നന്നായി കരയുന്നുണ്ടായിരുന്നു. എന്തു പറ്റി എന്‍റെ മോളെ എന്ന് മനസ്സില്‍ 1000 വട്ടം ചോദിച്ചു....
spade എന്ന അവരുടെ വളര്‍ത്തു പൂച്ചയെ കാണാനില്ല....അതിനെ തപ്പി ഇറങ്ങിയതാ രണ്ടാളും...
പൊട്ടി ക്കരയുന്ന ആ കൊച്ചിനെ കണ്ടപ്പോള്‍...അറിയാതെ ഞാനും വിളിച്ചു പോയി  “spade”. ഇത് കേട്ടതും കൊച്ച് എന്നെ ഒന്ന് നോക്കി...
പിന്നെ അടുത്ത ഓഫര്‍ വന്നു എനിക്ക് ഫ്രം ആ സ്ത്രീ...
ആ പൂച്ചയെ കണ്ട് പിടിച്ചു കൊടുത്താല്‍ എന്തു വേണേലും തരാം...ഏതു പാതിരക്ക് വേണേലും അവരുടെ ഫ്ലാറ്റില്‍ വരാം.. വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി അവരുടെ കൂടെ ഞാനും ഇറങ്ങി ടോര്‍ച്ചും എടുത്ത് പൂച്ചയെ പിടിക്കാന്‍... ഒന്നുമില്ലേലും കൂടെ ഒരു ലഡ്ഡു ഉണ്ടല്ലോ....
അങ്ങനെ spade .. spade..... spade..... spade.... spade......എന്ന് മുഴങ്ങി ചുറ്റും....അവസാനം നോ രെക്ഷ ...ഞാന്‍ പിന്‍വാങ്ങി...പോവാന്‍ നേരം എനിക്ക് നമ്പര്‍ തന്നിട്ട് പറഞ്ഞു പൂച്ചയെ കണ്ടാല്‍ വിളിക്കണം...എന്നിട്ട് രണ്ടാളും ഷേക്ക്‌ ഹാണ്ടും തന്നു....
അങ്ങനെ റൂമില്‍ ചെന്ന് ഫുഡ്‌ ഒക്കെ കഴിച്ച് ഇരിക്കുമ്പോ റൂമില്‍ ഒരു ശബ്ദം...
മ്യാവു ....മ്യാവു ,.......

വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി.....
ചെന്ന് നോക്കിയപ്പോള്‍ ഒരു പൂച്ച
ഞാന്‍ പുറത്തേക്ക് ചെന്ന്...അപ്പൊ അവര്‍ തിരയുകയാണ് കാറില്‍ അങ്ങോട്ടും ഇങ്ങോട്ടും പോയി....
ഞാന്‍ നടന്നു ചെന്ന് തിരക്കി...എന്താ പൂച്ചയുടെ കളര്‍....
ഒരു ബ്രൌണ്‍ കളര്‍ ആണെന്നും പറഞ്ഞു....
എന്‍റെ അടുത്ത ചോദ്യം...
Is it a Normal Cat?

തള്ള.... No , It’s an Iranian Cat Which Is having a Passport & Visa.
പാസ്‌ പോര്‍ട്ട്‌ ഉള്ള പൂച്ചയോ.....കിളി പോയി ...എന്തായാലും എന്‍റെ റൂമില്‍ കണ്ട ആപ്പ പൂച്ചക്ക് പാസ്പോര്‍ട്ട്‌ എടുക്കാനുള്ള യോഗം ഒന്നുമില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ റൂമില്‍ പോയി... പക്ഷെ ഇപ്പോഴും ഇവടെ പൂച്ചയെ കണ്ടാല്‍...എനിക്ക് ആ കൊച്ചിനെ ഓര്മ വരും... spade.... spade..... spade.....എന്ന് വിളിച്ചും നോക്കുന്നു.... ഇനി ഒരു പൂച്ച കാരണം ലൈഫ് മാറിയാലോ...
പാസ്‌പോര്‍ട്ട്‌ ഉള്ള പൂച്ച ആയോണ്ട് ഫേസ്ബുക്കും കാണും....അഥവാ ഇത് വായിക്കാന്‍ ഇടയായാല്‍....ഇങ്ങനെ ഒരുത്തന്‍ അലറി നടന്നത് ഓര്‍മ വേണം.....മനസ്സിലാക്കണം മിക്കവാറും പച്ചകള്‍ (പാകിസ്ഥാനികള്‍ ) കൊന്ന് കറി വെച്ച് കാണും

Thursday, August 9, 2012

നിന്നോട് പറയാന്‍ മറന്ന് പോയത്‌


ഇനി വീണ്ടും കാണണ്ട എനിക്ക് നിന്നെ .
ഒരിക്കല്‍ കൂടി നിന്നെ കാണാന്‍
ഒന്ന് കൂടി നിന്റെ കണ്ണിലേക്ക് നോക്കാന്‍
ഒരു വട്ടം കൂടി നിന്റെ അടുത്തിരിക്കാന്‍
ഭയമാണ് എനിക്ക് ..
എന്നോ ഞാന്‍ പോലും മറന്നു തുടങ്ങിയ
പ്രണയത്തിന്റെ ഓര്‍മകളിലേക്ക്
നീ എന്നെ വീണ്ടും തിരിച്ചു വിളിച്ചു
കൊണ്ട് പോകും ..

നിന്റെ പ്രണയത്തിന്റെ ഓര്‍മകളില്‍
ജീവിക്കുവാന്‍ ആണ് എനിക്കിഷ്ടം ..
നീ എന്നില്‍ നിന്നും ഏറെ ദൂരത്തോളം ..
അകന്നു പോയിക്കഴിഞ്ഞു എന്ന സത്യം
അതെന്നെ ഇപ്പോഴും വല്ലാതെ ഭയപ്പെടുതാരുണ്ട് ...

ഓര്‍ക്കുന്നുണ്ടോ നീ ..
മനസ്സില്‍ പ്രണയം നിറച്ചു ഇപ്പോഴും നിന്റെ കണ്ണുകളിലേക്ക്
നോക്കി ഇരിക്കുമായിരുന്ന നിന്റെ ശാഹുവിനെ ...
നിന്റെ ഓര്‍മകളില്‍ മാത്രം ജീവിക്കുവാന്‍ കൊതിച്ചവനെ ..
നിന്റെ സ്വപ്നങ്ങളില്‍ ഒരു മയില്‍ പീലി തുണ്ട് പോലെ
ഇപ്പോഴും നീ സൂക്ഷിച്ചു വെച്ചിരുന്ന ഞാന്‍ എന്നാ ഓര്‍മയെ ..


ഓര്‍മ്മകള്‍ മനസിന്റെ വേദനകള്‍ ആയി മാറിയത് എപ്പോള്‍ എന്ന്
എനിക്ക് തന്നെ അറിയില്ല ..
ഒരു പക്ഷെ നിന്റെ തിരിച്ചു പോക്ക് .. അതായിരിക്കാം
എന്റെ കണ്ണുനീരില്‍ ചോരയുടെ ചുവപ്പ് നിറച്ചത് .
മരണം പോലും എന്നില്‍ നിന്നകന്നു പോയിരിക്കുന്നു ..
മരിക്കാന്‍ എനിക്ക് സത്യത്തില്‍ ഭയമാണ് താനും
കാരണം നീ അവസാനിക്കുന്നില്ല എന്നാ സത്യം അതാണ്‌
പലപ്പോഴും എന്നെ പിന്തിരിപ്പിക്കുന്നതും ..

എനിക്കിപ്പോഴും മനസിലാകുന്നില്ല എന്റെ പ്രണയത്തില്‍ വര്‍ണങ്ങള്‍ നിറച്ചു 
കൂടെയുണ്ടായിരുന്നവള്‍
എനിക്കായി ജീവന്റെ പാതി പകുത്തു നല്കിയവല്‍ .. 
എന്റെ സ്വപ്നങ്ങളില്‍ ഒരു മാലാഖയെപ്പോലെ നിറഞ്ഞു നിന്നവള്‍ .. 
നിനക്ക് എങ്ങനെയാണ് ഇത്ര ദൂരം ഞാനില്ലാതെ നടന്നു പോകാന്‍ കഴിഞ്ഞു എന്ന് 

കയ്യെത്തും ദൂരതായിരുന്നു നീ എനിക്ക് .. 
പക്ഷെ നിന്റെ മനസ് 
അത് എനിക്ക് അപ്രാപ്യമായ ദൂരത്തേക്ക് അകന്നു പോയിരിക്കുന്നു .. 
ആരുടെയോ പൊളി വാക്കിന്റെ മൂര്‍ച്ചയില്‍ 
ഒന്നുരിയാടാതെ അകന്നു പോയ നിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമെന്റെ കൂട്ടിനുണ്ട് .. 
കുത്തുവാക്കുകള്‍ എറിഞ്ഞെന്നെ വറചട്ടിയില്‍ 
എരിച്ചു ചാരമാക്കി ചാരമായിട്ടും തിളങ്ങുന്നൊരു തീക്കനല്‍ ..
അത് നീ കണ്ടിരുന്നുന്വോ .. 
അതെന്റെ ഹൃദയമായിരുന്നു .. 
ഒരിക്കലും നശിക്കാത്ത എന്റെ പ്രണയം . 
നിന്നോടുള്ള പ്രണയം നിറഞ്ഞ എന്റെ ഹൃദയം .. 

എരിഞ്ഞടങ്ങിയ തീച്ചൂളയില്‍ എന്റെ ഹൃദയം 
അത് ഒറ്റക്കാണ് .. 
കൂട്ടിനു നീ സമ്മാനിച്ചിട്ട് പോയ പ്രണയം മാത്രം .. 
വേദനയോടെ കരയുമ്പോഴും .. 
പ്രതീക്ഷകളുണ്ട്.. 
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നം പോലെ 
ഇരുളിന്റെ ആഴങ്ങളില്‍ നിന്നൊരു പദനിസ്വനം കേള്‍ക്കുമെന്നും .. 
എന്നെ തിരിച്ചറിയുന്ന നിന്റെ കണ്ണുകളില്‍ നിന്നും 
വീണ്ടും എന്റെ പ്രണയം പുനര്‍ ജനിക്കുമെന്നും 
നിന്റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് ബലിയിട്ടു 
നീ എന്റെ പൊട്ടിയ ഹൃദയം കൈക്കുമ്പിളില്‍ കൊരിയെടുക്കുമെന്നും .. 
ഞാന്‍ ഇപ്പോഴും സ്വപ്നം കാണുന്നു

അക്ഷരങ്ങളില്‍ ഞാന്‍ വീണ്ടും ജീവിക്കുവാന്‍ തുടങ്ങുകയാണ് . 
അക്ഷരങ്ങളെയും ഞാന്‍ പ്രണയിചിരുന്നു .. 
നിന്നോടുള്ള അത്രയും ഇല്ലെങ്കിലും .. 
എന്റെ അക്ഷരങ്ങള്‍ എന്നെ തിരികെ പ്രനയിക്കാതെ ഇരിക്കാന്‍ 
വേണ്ടിയാകണം എല്ലാ എഴുത്തുകളും ഞാന്‍ നിനക്ക് സമര്‍പ്പിച്ചത് .. 
സത്യവും സ്നേഹവും ഉള്ള എന്റെ കഥാ പാത്രങ്ങളെ ഞാന്‍ 
നിന്റെ പേരില്‍ പ്രതിഷ്ഠിച്ചത്

നിന്റെ പേരെഴുതിയ പുസ്തക താളുകള്‍ .. 
അതെന്റെ പ്രണയത്തെ എന്നും കൂടുതല്‍ തെളിമയുള്ളതാക്കിയിരുന്നു .. 
കാരണം ഞാന്‍ പ്രണയിച്ചത് നിന്നെ മാത്രമായിരുന്നു .. 
ഇപ്പോഴും നിന്നെ അറിയാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .. 

എന്നിട്ടും 
എവിടെയാ പിഴച്ചത് .. 
എവിടെയാ നിനക്ക് തെറ്റിയത് .. 
ചുവപ്പ് നിറമുള്ള മഷി കൊണ്ട് എന്റെ പുസ്തകത്തിലെ
നിന്റെ പേരുകള്‍ ഓരോന്നായി നെ വെട്ടി മാറ്റുമ്പോള്‍ 
ഞാന്‍ കരഞ്ഞിരുന്നില്ല .. 
കാരണം ഞാന്‍ കരയുന്നത് നീ ഇഷ്ടപ്പെട്ടിരുന്നില്ല .. 

വെറുതെ നീ സ്വയം സൃഷ്ടിച്ചെടുത്ത കുറ്റപത്രത്തില്‍ 
നീ എന്നെ ആദ്യ പ്രതിയായി സ്വയം പ്രതിഷ്ടിക്കുകയായിരുന്നു .. 
നിനക്കും എനിക്കും വേണ്ടി ഒരായിരം പ്രണയകഥകള്‍ 
എഴുതിയ എന്റെ പ്രിയ സുഹൃത്തിനെ നീ മൂര്‍ച്ചയേറിയ 
കലഹ വാക്ക് കൊണ്ട് അഭിഷേകം ചെയ്യുമ്പോഴും 
മൌനമായിരുന്നു ഞാന്‍ കണ്ടത് നിന്നിലെ കാമുകിയെ ആയിരുന്നു .. 
എന്റെ മനസിനെ സ്നേഹിച്ച .. എന്നെ സ്നേഹിച്ച 
സൌഹൃദത്തിന്റെ പേരില്‍ പോലും എന്റെ ജീവിതത്തിലേക്ക് 
മറ്റൊരാളുടെ കടന്നു കയറ്റം വെറുക്കുന്ന .. 
എന്റെ മാത്രം പ്രണയിനിയെ

അന്നും ഇന്നും ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു 
നിന്റെ ഓര്‍മകളില്‍ തിരിച്ചു വരുന്ന നാളുകളെ 
എന്റെ നെഞ്ചില്‍ കൂട്ടിപ്പിടിച്ച് .. 
നിനക്കായി മാത്രം ... എന്റെ കാത്തിരുപ്പ്.. 
കാതിരുപ്പിന്റെ ആഴം എത്ര വലുതെന്നരിയാതെ 
നിന്റെതെന്നു നീ സ്വയം ഒരിക്കല്‍ അഹങ്കരിച്ച 
നിന്റെ ഷാഹു .. 
എന്നും ഞാന്‍ ഇവിടെയുണ്ടാകും 
നിനക്കായി മാത്രം 

Friday, April 27, 2012

കലികാലം


ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഇന്നത്തെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിപത്തുക്കളും ആ സമൂഹത്തോടുള്ള പരിഹാസവും...ഞാന്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നു. ഒരു സുഹ്രത്ത് തന്ന ആശയം...അതിനെ എത്രത്തോളം വികസിപ്പിക്കാന്‍ കഴിഞ്ഞു എന്നറിയില്ല....ആരെയെങ്കിലും ഇത് വേദനിപ്പിച്ചെങ്കില്‍..ഞാന്‍ മാപ്പ് പറയുന്നു....
എല്ലാവര്‍ക്കും അറിയുന്ന പോലെ നമ്മുടെ ഈ സുന്ദരമായ ലോകം കൂടാതെ മറ്റു രണ്ടു ലോകം കൂടി ഉണ്ടെന്നാണ് വിശ്വാസം...
"സ്വര്‍ഗം"
"നരകം"
നരകം എന്ന ലോകത്ത് വെച്ചാണ് നമ്മുടെ പാപങ്ങളുടെ കണക്കെടുക്കുന്നതും ശിക്ഷവിധിക്കുനതും. ഈ ലോകത്ത് വെച്ചാണ് ഈ കഥ നടക്കുന്നത്.
നമ്മള്‍ ചെയ്ത പാപങ്ങളുടെ കണക്കെടുത്ത് യമന്‍ എന്നൊരു രാജാവ് (കാലന്‍ എന്നും പറയാറുണ്ട്) മരണകയറുമായ്‌ വരുമെന്നാണ് നമ്മള്‍ പഠിച്ചത്...കൂടെ ഒരു സഹായിയും ചിത്രഗുപ്തന്‍.
ഈ കഥയിലെ കഥാപാത്രങ്ങള്‍ യമനും ചിത്രഗുപ്തനുമാണ് ...
നരകലോകം.....
അന്ധകാരത്തില്‍ മൂടികെട്ടിയ ഒരു ലോകം...എങ്ങും ഭീകരമായ ശബ്ദങ്ങള്‍...ഈ ലോകത്താണ് യമാരാജവിന്റെ കൊട്ടാരം....കൊട്ടാരം എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കൊട്ടാരം പോലെ അല്ല...അറപ്പും വെറുപ്പും...ഭയവും തോന്നുന്ന ഒരു കൊട്ടാരം...ഇതിന്‍റെ കാവല്ക്കാരായ് രാജാവ് കുറെ ഭീകരരൂപികളെ നിയോഗിച്ചിട്ടുണ്ട്. യമന്റെ രാജവീഥി..അദ്ദേഹം പരവശനായി ഉലാത്തുകയാണ്. അപ്പോഴാണ് ചിത്രഗുപ്തന്‍ വന്നത് അയാള്‍ വന്നു വളരെ ഉച്ചത്തില്‍ സ്വാഗതം പറഞ്ഞു....അയാളുടെ കയ്യില്‍ ഒരു കെട്ടു കടലാസുകള്‍ അടങ്ങിയ സഞ്ചിയുണ്ട്. അതില്‍ നിന്ന് ഒരു കടലാസ് എടുത്തു കൊണ്ട് രാജാവിനോട് പറഞ്ഞു....
"പ്രഭോ....ഇങ്ങനെ പോയാല്‍ ഈ നരകം അടച്ചു പൂട്ടേണ്ടി വരും...
യമന്‍ വളരെ വിഷമത്തോടെ...നമുക്കറിയാം ചിത്രഗുപ്താ....
പരിഹാസത്തോടെ ചിത്രഗുപ്തന്‍ : എന്നിട്ടെന്താണ് അങ്ങ് പരിഹാരം ഒന്നും കാണാത്തത്....യമന്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ " ഞാന്‍ എന്ത്  ചെയ്യാനാണ് മടയാ..."
ജനങളുടെ ആയുസ്സ് വളരെ കൂടികൊണ്ടിരിക്കുകയല്ലേ....ആരേലും പിടിച്ചു കൊണ്ടുവന്നാ അവനു എയിഡ്സ് ഉം മറ്റും....നാം ഇനി എന്താ ചെയ്യാ...നീ പറ...
ചിത്രഗുപ്തന്‍ തല ചൊറിഞ്ഞു കൊണ്ട് ഞാന്‍ എല്ലാം അറിഞ്ഞു കഴിഞ്ഞ ആയ്ച്ച കൊണ്ടുവന്ന 1000 പേരില്‍ 500 പേര്‍ക്കും ഇതുതന്നെ അസുഖം ...ഇവര്‍ നരകത്തെയും വെറുതെ വിടില്ല എന്നാ എനിക്ക് തോന്നുന്നത് 
യമാരാജവ്‌ ഞെട്ടല്ലോടെ " ഹൃദയം തകരുന്ന വാക്കുകള്‍ പറയാതെ ചിത്രഗുപ്താ "
ചിത്രഗുപ്തന്‍ ആയുസ്സിന്റെ വര്‍ധനവ്‌ കാണിക്കുന്ന എന്തോ രാജാവിന്‌ നല്‍കി...
അത് കണ്ടു രാജാവ് ഇരിപ്പിടത്തിലേക്ക് തളര്ന്നു വീണു , എന്നിട്ട് പതിയെ പറഞ്ഞു
"ഒരു ദിവസം പത്തുനൂറു മനുഷ്യരെയെങ്കിലുംഇവിടെ എത്തിച്ചില്ലെങ്കില്‍ നമ്മെ കൊട്ടാരം വേലക്കാര്‍ പരിഹസിക്കും...
ഏറ നേരത്തെ മൌനത്തിനു ശേഷം ചിത്രഗുപ്തന്‍ ...
പ്രഭോ...നമുക്ക് ഭൂമിയിലേക്ക്‌ നേരിട്ട് പോയാലോ?"
കയ്യില്‍ കുടുങ്ങുന്നവരെ ഇങ്ങോട്ട് കൊണ്ടുവരാം ..
യമന്‍ സന്തോഷത്തോടെ ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുനേറ്റു..
"സബാഷ് നമുക്ക് സന്തോഷമായ്‌ ചിത്രഗുപ്താ വളരെ നല്ല പോം വഴി തന്നെ...ഈ യാത്ര കഴിഞ്ഞു വരട്ടെ നാം ചിത്രഗുപ്തന് ഒരു സമ്മാനം തരുന്നുണ്ട്.
പെട്ടന്ന് തന്നെ നമ്മുടെ വാഹനമായ്‌ പോത്തിനെ ഒരുക്കി നിര്‍ത്തൂ...
അങ്ങനെ ഇരുവരും വയസ്സായ പോത്തിന്റെ പുറത്തു കയറി യാത്ര തിരിച്ചു.യാത്ര മദ്ധ്യേ..ഇരുവരും ഒന്ന് മയങ്ങി....
ദുസ്സഹമായ ഗന്ധം മൂക്കിലേക്ക് വന്നപ്പോഴാണ് ഇരുവരും ഉണര്‍ന്നത്‌...യമന്‍ മൂക്കുപൊത്തി ചോദിച്ചു ചിത്രഗുപ്താ ഏതാ ഈ സ്ഥലം...
ചിത്രഗുപ്തനും മൂക്കുപൊത്തി കൊണ്ട് " പ്രഭോ ഇതാണ് കൊച്ചി...ഇവിടെ നിന്നാല്‍ നമ്മള്‍ തന്നെ നരകത്തിന് ഇരയാകും...
അതുകൊണ്ട് സ്ഥലം വിടുന്നതാ ബുദ്ധി" കണ്ണടച്ച് തുറക്കും മുമ്പേ പോത്ത് മറ്റൊരു നാട്ടിലെത്തി...അവിടെ വെച്ചാണ്‌ ഒരു വാര്‍ത്ത‍ യമന്റെ  കണ്ണില്പെട്ടത്.
"ടിപ്പര്‍ ലോറിക്കു മരണവേഗം മരണം വര്‍ദ്ധിക്കുന്നു" 
യമന് സന്തോഷം അടക്കാനായില്ല..അദ്ദേഹം പറഞ്ഞു.."ചിത്രഗുപ്താ തേടിയ വള്ളി കാലില്‍ ചുറ്റി"..നമുക്ക് ടിപ്പര്‍ ലോറിയുടെ രൂപം സ്വീകരിചാലോ..
ചിത്രഗുപ്തന്‍ അത് ശെരിവെച്ചു...നിമിഷങ്ങള്‍ക്കകം അവര്‍ ടിപ്പര്‍ ലോറികളായി മാറി..ഒരു പുഴയുടെ അടിത്തട്ട് മുഴുവന്‍ ശിരസ്സിലേറ്റി...അവര്‍ ശരവേഗത്തില്‍ ഓടാന്‍ തുടങ്ങി.... ഇരുവരും തുടക്കം മോശമാക്കിയില്ല...നരകത്തിലേക്ക് ഒരു ദിവസം ആവിശ്യമായ ആളുകളെ പറഞ്ഞയച്ച സന്തോഷത്തോടെ ഇരുവരും ആ ദിവസം അവസാനിപ്പിച്ചു...ഒരായ്ച്ച കഴിഞ്ഞു..ഇരുവരും കൂടി കുറെ പേരെ കൊന്നൊടുക്കി...സംഗതി ഗംഭീരം ഇരുവരും മനസ്സില്‍ ഓര്‍ത്തു..
പതിവ് പോലെ ഇരുവരും മനുഷ്യ വേട്ടക്ക് ഇറങ്ങി...മണലും നിറച്ചു കുതിച്ചു പായനോരുങ്ങി...ഇരുവര്‍ക്കും എന്തോ ഒരു അസ്വസ്ഥത തോന്നി...സര്‍വ്വ ശക്തിയോടെ കുതിചെങ്കിലും പതുക്കെ നീങ്ങുന്നുള്ളൂ..ഇരുവരും വാഹനത്തിന്‍റെ അടിയിലേക്ക് കണ്ണോടിച്ചു..."
"സ്പീഡ്‌ ഗവര്‍ണര്‍.."
അപ്രതീക്ഷിതമായ വെല്ലുവിളിയില്‍ അവര്‍ നിരാശരായി...
ആ രൂപം ഉപേക്ഷിച്ചു....മറ്റൊരു രൂപം തേടി അലഞ്ഞു....അധികം അലയെണ്ടിവന്നില്ല...ഇരുവരും ചാവേറുകളായി പാകിസ്ഥാനിലേക്ക് കുടിയേറി...ഇരുവരും കാറിലും ബസ്സിലും,,,കെട്ടിടങ്ങളിലും ബോംബ്‌ വെച്ച് കുറെ പേരെ കാലപുരിയിലെതിച്ചു....ഒടുവില്‍...ജോലികിടയില്‍..ദേഹത്ത് എന്തോ ഭാരകൂടുതല്‍..ഉള്ളതായി അവര്‍ക്ക് തോന്നി...ടൈം പീസ്‌ പോലെ എന്തോ ഒന്ന് ദേഹത്ത് ഘടിപ്പിച്ചിരിക്കുന്നു ഉടന്‍ അത് പൊട്ടിത്തെറിച്ചു...ഭാഗ്യത്തിന് ഇത് കണ്ടു നിന്ന യമാലോകാതെ വൈദ്യന്‍ ഇരുവരുടെയും പരിക്ക് ഭേദമാക്കി.
സ്വന്തം ശരീരം കേടാക്കാതെ ലക്ഷ്യം നിറവേറ്റാനുള്ള....ഉപായം അവര്‍ ആലോചിച്ചു...അടുത്ത ദിവസം കേരളത്തിലെ ഒരു പ്രമുഖ നഗരത്തില്‍ കുറെ ഗര്‍ത്തങ്ങള്‍ രൂപപെട്ടു...സംശയം വേണ്ട ഇതവരു തന്നെ...പക്ഷെ ഇവരുടെ ആഗ്രഹം നടന്നില്ല...ഏതോ മാന്യനായ ഒരുത്തന്‍ അതില്‍ വാഴ നട്ടു....യമന് കോപം നിയന്ത്രിക്കാനായില്ല...കേരളത്തിലെ റോഡില്‍ മുഴുവന്‍ അത്തരം കുഴികള്‍ സ്രിഷ്ടിച്ചപ്പോഴാനു..അദ്ദേഹത്തിന് കലിയടങ്ങിയത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു..എന്ന ചൊല്ല്‌ ഇവിടെ ഫലിച്ചു...മനുഷ്യവേട്ടക്കായ്‌..പോത്തിന്റെ മേലെ യാത്ര ചെയ്ത യമനും ഒരു കുഴിയില്‍ വീണു..വാഹനമായ പോത്തിന് പരിക്ക് പറ്റി. നിവിര്‍ത്തി ഇല്ലാതെ അവര്‍ നഗ്ന പാദരായ്‌ നടന്നു...ഈ ലോകത്തിലെ ജീവിതം മടുത്തു തുടങ്ങി ഇരുവര്‍ക്കും...പഠിച്ച പണി പതിനെട്ടും പയറ്റി...ഒന്ന് രണ്ടു പേര്‍ ഇടയ്ക്കു കയ്യില്‍ പെടും...ഇതിനിടക്ക്‌ യമാലോകത്തു നിന്ന് ഒരു എഴുത്ത് വന്നു...
പാതാളം....
..........................
.............................
യമാരാജനും..ചിത്രഗുപ്തനും അറിയാന്‍...
ഓരോ ദിവസത്തെയും...ആളെ തികക്കാന്‍ ജോലിക്കാര്‍ നന്നായി ബുദ്ധിമുട്ടുനുണ്ട് ..കോട്ട തികക്കാനായ്‌ ജോലിക്കാരെ തന്നെ കൊല്ലേണ്ട..അവസ്ഥയ....
ഇന്നത്തെ കോട്ട തികക്കാന്‍ രണ്ടു പേരും ഇവിടെ എത്തുക...
ആരാച്ചാര്‍...
.................
പാതാളം
കത്ത് വായിച്ചു ഇരുവരും ഞെട്ടി.
അടുത്തുള്ള കടയിലുള്ള കോള ഇരുവരും വാങ്ങി അങ്ങ് കുടിച്ചു...പിന്നെ പറയേണ്ടല്ലോ...രണ്ടും ബോധം കെട്ടു വീണു.
ബോധം തെളിഞ്ഞപ്പോള്‍ രണ്ടാള്‍ക്കും ഒരു ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി..പറഞ്ഞയച്ചു...അന്നത്തെ ദിവസത്തെ ഇരകളാവാനായി രണ്ടുപേരും അങ്ങോട്ട്‌ പുറപെട്ടു.
രണ്ടു പേരെയും വധിക്കനായ്‌..വൈദ്യന്‍ ആരോഗ്യ സ്ഥിതി വിലയിരുത്തി .പെട്ടന്ന് അയാള്‍ പേടിച്ചു നിലവിളിച്ചു അവിടെ നിന്നും ഓടി ..ഓടുന്നതിനിടയില്‍ അയാള്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു 
"പാതാളം നശിച്ചു പോയെ...രാജനും ചിത്രഗുപ്തനും എയിഡ്സ് പിടിച്ചേ...."
യമലോകത്തെ ജനങ്ങള്‍ അത് കേട്ടു ഞെട്ടി..യമാരാജനും ചിത്രഗുപ്തനും മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു...
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും പുഞ്ചിരിച്ചു....
തങ്ങളെ മരണത്തില്‍ നിന്നും രക്ഷിച്ച ആ ഡോക്ടര്‍ ക്കും ഇന്ജെക്ഷനും അവര്‍ മനസ്സില്‍ നന്ദി പറഞ്ഞു...ഇരുവരും പൊട്ടി പൊട്ടി ചിരിച്ചു....
അതിന്‍റെ പ്രതിധ്വനികള്‍ ഈ മാറാ വ്യാധിയുടെ ഭീകരതയെക്കുറിച്ച് ജനങള്‍ക്ക് മുന്നറിയിപ്പ് നല്കാനായ്‌ അലയടിച്ചു കൊണ്ടിരിക്കുന്നു....

Thursday, March 22, 2012

“കൊന്നപൂത്തപ്പോള്‍” (ഭാഗം 2)




അവനെകുറിച്ചുള്ള അന്വേഷണത്തിന്‍റെ നാളുകള്‍ ...അവനെ കുറിച്ച്‌ അറിയാവുന്നതെല്ലാം അവള്‍ അറിഞ്ഞു...എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ..ഒരു ലേഡീസ്‌ ഹോസ്റ്റലില്‍ ഇതൊക്കെ തന്നെയാവും ചര്‍ച്ചകള്‍ ....അവന്‍ ഹാരിസ്‌.. നമ്മുടെ അസുര നായകന്‍.... അവളില്‍ എന്തുകൊണ്ട് ഹാരിസ്‌ നെ കുറിച്ചുള്ള ചിന്തകള്‍ക്ക് ബലമേകി...സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് വിദ്യ അഭ്യസിക്കാന്‍ ചേക്കേറിയപ്പോള്‍ തന്‍റെ ഉറ്റ സുഹ്രത്തിനെ നഷ്ടമായ മിത്രക്ക് ഹാരിസില്‍ ഒരു നല്ല കൂട്ടുകാരനുണ്ടെന്നു തോന്നിയിട്ടുണ്ടാവാം..
പക്ഷെ ഹാരിസില്‍ എന്ത് വികാരമാണ് അന്നുണ്ടായതെന്നു നമുക്ക് കാത്തിരുന്നു കാണാം...ആയിടെ ഹരിസുമായ്‌ അവള്‍ക്കു സംസാരിക്കേണ്ടി വന്നു...
അധ്യാപകര്‍ ആവിശ്യപെട്ടതനുസരിച്ച് ഒരു ബുക്ക്‌ വാങ്ങി തരുമോ എന്ന് അവള്‍ അവനോട് ചോദിക്കേണ്ടി വന്നു...എന്തുകൊണ്ട് അവള്‍ അവനോട് തന്നെ അത് ആവിശ്യപെട്ടു...അവനോട് സംസാരിക്കാന്‍ അവള്‍ ഒരു അവസരം തേടി നടക്കുകയായിരുന്നു...
അന്നെത്തെ ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോഴാണ് മിത്ര ഹരിസിനോട് ആദ്യമായ്‌ സംസാരിക്കുന്നെ....  “ഒരു ബുക്ക്‌ വാങ്ങി വരുമോ നാളെ...പൈസ നാളെ തരാം”
എന്‍റെ ക്ലാസ്സില്‍ പുതുതായി വന്ന കുട്ടി അല്ലെ...  ഹാരിസ്‌ പറഞ്ഞു...
ഹം...മിത്ര ഒന്ന് മൂളി....
ഞാന്‍ വാങ്ങിയിട്ട് വരാം....എന്നെ എങ്ങനെ അറിയാം...ഇത് ചോദിക്കുമ്പോള്‍ ഹാരിസ്‌ മറ്റുള്ളവര്‍ തന്നെ  ശ്രദ്ധിക്കുന്നു എന്നുറപ്പ് വരുത്തി...
കൂട്ടുകാര്‍ക്കു മുന്നില്‍ ഒരു രാജാവിനെ പോലെ അവന്‍ അഹങ്കരിച്ചു നടന്നു....എന്തിന്..?
വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്ദരിയാക്കി . ഈ ക്ലാസ്സില്‍ എത്തിയതില്‍ പിന്നെയാണ്  അവള്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സംസാരിക്കുന്നതും . അത് ഇത്രയും  നൊമ്പരമാകുമെന്നോ അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷങ്ങളാകുമെന്നോ  അവള്‍ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു അപ്പോള്‍.
നാട്ടിലെ അവളുടെ ആത്മമിത്രമായ രാജേഷ്നെ അവള്‍ അവനില്‍ കണ്ടു....എന്നതാണ് ശരി.
പിറ്റേ ദിവസം ബുക്കുമായി വന്ന ഹാരിസ്‌ മിത്രയുടെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല...പകരം അവന്‍ കുറച്ചു നേരം അവളോട സംസാരിച്ചു....സംസാരത്തിനിടയില്‍ ഹാരിസിന്റെ ശ്രദ്ധ മിത്രയുടെ കണ്ണിലായിരുന്നു...ഒടുവില്‍ ഹാരിസ്‌ അവളുടെ നമ്പര്‍ ചോദിച്ചു...മിത്രയുടെ മറുപടി ഇതായിരുന്നു...ഇയാള്‍ക്കെന്തിനാ എന്‍റെ നമ്പര്‍....?
കോളേജില്‍ വെച്ച് ഏതൊരു പെണ്ണിനെ പരിജയപെട്ടാലും ഇന്നാദ്യം ചോദിക്കുന്നത് പേരല്ല...നമ്പരാണ് അല്ലെ..? കാലം പോയ ഒരു പോക്കെ...!!
“ചുമ്മാ ചോദിച്ചതാ....ആ ബുക്കിന്റെ പിന്നില്‍ എന്‍റെ നമ്പര്‍ ഞാന്‍ കുറിച്ചിട്ടുണ്ട് ..എന്തേലും ആവിശ്യം വന്നാ വിളിക്കാം...കേട്ടോ മടിക്കണ്ട...”
അതിന് ഇയാളോട് എന്തേലും സഹായം ചോദിച്ചാലും ഇയാള് പൈസ വാങ്ങില്ലല്ലോ...അതുകൊണ്ട് വേണ്ട...മിത്ര പറഞ്ഞു...
അയ്യോ ഞാന്‍ അങ്ങനെ എല്ലാത്തിനും കാശു..വാങ്ങാതിരിക്കാന്‍ അംബാനിയുടെ മോന്‍ ഒന്നും അല്ല....(തുടരും)