അറിയില്ല എന്നെയാര്‍ക്കും...
അറിഞ്ഞതൊക്കെ എന്‍റെ സ്വപ്നങ്ങളെയാവും
..പക്ഷെ എനിക്ക് സ്വപ്നം കാണാന്‍ പേടിയാണ്
കണ്ട സ്വപ്‌നങ്ങള്‍ ഒക്കെ ദുസ്വപ്നങ്ങളായിരുന്നു
ഇന്നുവരെ ...അതിലൊന്നും ഞാനില്ലായിരുന്നു...
ഇനി കാണുന്നതിലും ഞാനില്ല...
മരണത്തെ എനിക്ക് ഭയമായിരുന്നു
അത് ഞാന്‍ പറഞ്ഞത് നിന്നോടാണ്...
പുറമേ പരുക്കനാണെങ്കിലും
ഒരു തൊട്ടാവാടി ആയിരുന്നു ഞാന്‍
.ഞാന്‍ ആരാണെന്നു അറിഞ്ഞത് നീ മാത്രം
എനിക്കറിയില്ല ,എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് .
.ഞാന്‍ എങ്ങോട്ട് പോകും ?
ഒരിക്കലും മനസ്സില്‍ കള്ളം വെച്ച്
നിന്നോട് പെരുമാറിയിട്ടില്ല
.ഞാന്‍ ഞാനായിരുന്നു...
എനിക്ക് ഇങ്ങനെ പ്രണയിച്ച്
പരിചയം ഇല്ലായിരുന്നു
പ്രണയം എന്തെന്ന് എനിക്കറിയില്ലായിരുന്നു.
അതിനെ നീ "അവഗണന "എന്ന പേരിട്ടു വിളിച്ചു.
...ഒഴുക്കിയ കണ്ണീരിനും പ്രണയമെന്തെന്നു
എന്നെ പഠിപ്പിക്കാനായില്ല !!!
കാരണം ഞാന്‍ എന്നിലൂടെ കാണിച്ചു തന്നതു
എന്‍റെ പ്രണയമെന്ന അറിവിനെ ആയിരുന്നു...
കരയുകയായിരുന്നോ ഞാന്‍...
അതോ ഭയമോ
എന്നിലെ പ്രണയം ഇനിയെന്ന് കാണും
എന്ന ചോദ്യംഎന്നെ ഇല്ലാതാക്കും...
.ഇത് നിനക്ക് വേണ്ടി എഴുതിയതല്ല...
എനിക്ക് വേണ്ടി...ഇനി എഴുതില്ല...
.പ്രണയമാണ് എന്നെ എഴുതിച്ചത്
എന്ന് നീ പറഞ്ഞില്ലേ...നിനക്ക് തെറ്റി....
എന്‍റെ മണ്ടത്തരം ആയിരുന്നു
എന്നെഎഴുതാന്‍ പ്രേരിപ്പിച്ചത്..!!!
നിന്നെ പോലെ ആവാന്‍
എനിക്ക്കഴിയില്ല...ഒരിക്കലും....
ശപിക്കില്ല എന്നറിയാം....വെറുക്കല്ലേ..!!!!
അറിഞ്ഞതൊക്കെ എന്‍റെ സ്വപ്നങ്ങളെയാവും
..പക്ഷെ എനിക്ക് സ്വപ്നം കാണാന്‍ പേടിയാണ്
കണ്ട സ്വപ്‌നങ്ങള്‍ ഒക്കെ ദുസ്വപ്നങ്ങളായിരുന്നു
ഇന്നുവരെ ...അതിലൊന്നും ഞാനില്ലായിരുന്നു...
ഇനി കാണുന്നതിലും ഞാനില്ല...
മരണത്തെ എനിക്ക് ഭയമായിരുന്നു
അത് ഞാന്‍ പറഞ്ഞത് നിന്നോടാണ്...
പുറമേ പരുക്കനാണെങ്കിലും
ഒരു തൊട്ടാവാടി ആയിരുന്നു ഞാന്‍
.ഞാന്‍ ആരാണെന്നു അറിഞ്ഞത് നീ മാത്രം
എനിക്കറിയില്ല ,എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് .
.ഞാന്‍ എങ്ങോട്ട് പോകും ?
ഒരിക്കലും മനസ്സില്‍ കള്ളം വെച്ച്
നിന്നോട് പെരുമാറിയിട്ടില്ല
.ഞാന്‍ ഞാനായിരുന്നു...
എനിക്ക് ഇങ്ങനെ പ്രണയിച്ച്
പരിചയം ഇല്ലായിരുന്നു
പ്രണയം എന്തെന്ന് എനിക്കറിയില്ലായിരുന്നു.
അതിനെ നീ "അവഗണന "എന്ന പേരിട്ടു വിളിച്ചു.
...ഒഴുക്കിയ കണ്ണീരിനും പ്രണയമെന്തെന്നു
എന്നെ പഠിപ്പിക്കാനായില്ല !!!
കാരണം ഞാന്‍ എന്നിലൂടെ കാണിച്ചു തന്നതു
എന്‍റെ പ്രണയമെന്ന അറിവിനെ ആയിരുന്നു...
കരയുകയായിരുന്നോ ഞാന്‍...
അതോ ഭയമോ
എന്നിലെ പ്രണയം ഇനിയെന്ന് കാണും
എന്ന ചോദ്യംഎന്നെ ഇല്ലാതാക്കും...
.ഇത് നിനക്ക് വേണ്ടി എഴുതിയതല്ല...
എനിക്ക് വേണ്ടി...ഇനി എഴുതില്ല...
.പ്രണയമാണ് എന്നെ എഴുതിച്ചത്
എന്ന് നീ പറഞ്ഞില്ലേ...നിനക്ക് തെറ്റി....
എന്‍റെ മണ്ടത്തരം ആയിരുന്നു
എന്നെഎഴുതാന്‍ പ്രേരിപ്പിച്ചത്..!!!
നിന്നെ പോലെ ആവാന്‍
എനിക്ക്കഴിയില്ല...ഒരിക്കലും....
ശപിക്കില്ല എന്നറിയാം....വെറുക്കല്ലേ..!!!!
No comments:
Post a Comment