ഒരു മഞ്ഞുത്തുള്ളിയുടെ നനുത്ത തൂവല്‍സ്പര്‍ശം പോലെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവളെന്‍റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു....
എന്‍റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം അവളുണ്ടായിരുന്നു
എന്‍റെ കുസ്യതികളെ പലപ്പോഴും ചിരിച്ചുകൊണ്ടും എന്നാല്‍ മറ്റുചിലപ്പോള്‍ ഒരു തൊട്ടാവാടിയെപ്പോലെയുമായി തല താഴ്ത്തി ഇരുന്നവള്‍
എന്നോട് വഴക്കിടാന്‍ അവള്‍ക്കിഷ്ടമയിരുന്നു ...
എന്നോട് പിണങ്ങാനും ഇണങ്ങാനും അവള്‍ക്ക് കൊതിയായിരുന്നു ...
എന്‍റെ സങ്കടങ്ങള്‍ എന്നും അവളുടേതാക്കി എന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ചവള്‍...
എന്‍റെ വേദനകളില്‍ എനിക്ക് നിറം പകര്‍ന്നവള്‍
സ്വയം നീറുംമ്പോഴും എനിക്കായി ചിരിച്ചവള്‍ ...
കണ്ണുകള്‍ കൊണ്ട് കഥകള്‍ പറയാന്‍ ആഗ്രഹിച്ചവള്‍...
മയില്‍പ്പീലിയുടെ സൌന്ദര്യമുള്ളവള്‍ ..
പലപ്പോഴും മിഴികളില്‍ ഈറനണിയിച്ചുകൊണ്ട് എന്നോട് സംസാരിച്ച അവളുടെ മിഴികളില്‍ പടരുന്ന കണ്മഷിയും
എല്ലാത്തിലുമുപരി അവളുടെ നിഷ്ക്കളങ്കതയുമാണ് എനിക്കേറെ ഇഷ്ടം
.
ഒന്ന് കൂടി പറഞ്ഞോട്ടെ !!
നിനക്കെന്നോട് ഇഷ്ട്ടമാണെന്ന്
അറിഞ്ഞ നിമിഷം മുതലാണ്
എനിക്കെന്നോടു തന്നെ
ഇഷ്ട്ടം തോന്നി തുടങ്ങിയത്.. —

No comments:
Post a Comment