Thursday, March 22, 2012

“കൊന്നപൂത്തപ്പോള്‍” (ഭാഗം 2)




അവനെകുറിച്ചുള്ള അന്വേഷണത്തിന്‍റെ നാളുകള്‍ ...അവനെ കുറിച്ച്‌ അറിയാവുന്നതെല്ലാം അവള്‍ അറിഞ്ഞു...എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ..ഒരു ലേഡീസ്‌ ഹോസ്റ്റലില്‍ ഇതൊക്കെ തന്നെയാവും ചര്‍ച്ചകള്‍ ....അവന്‍ ഹാരിസ്‌.. നമ്മുടെ അസുര നായകന്‍.... അവളില്‍ എന്തുകൊണ്ട് ഹാരിസ്‌ നെ കുറിച്ചുള്ള ചിന്തകള്‍ക്ക് ബലമേകി...സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് വിദ്യ അഭ്യസിക്കാന്‍ ചേക്കേറിയപ്പോള്‍ തന്‍റെ ഉറ്റ സുഹ്രത്തിനെ നഷ്ടമായ മിത്രക്ക് ഹാരിസില്‍ ഒരു നല്ല കൂട്ടുകാരനുണ്ടെന്നു തോന്നിയിട്ടുണ്ടാവാം..
പക്ഷെ ഹാരിസില്‍ എന്ത് വികാരമാണ് അന്നുണ്ടായതെന്നു നമുക്ക് കാത്തിരുന്നു കാണാം...ആയിടെ ഹരിസുമായ്‌ അവള്‍ക്കു സംസാരിക്കേണ്ടി വന്നു...
അധ്യാപകര്‍ ആവിശ്യപെട്ടതനുസരിച്ച് ഒരു ബുക്ക്‌ വാങ്ങി തരുമോ എന്ന് അവള്‍ അവനോട് ചോദിക്കേണ്ടി വന്നു...എന്തുകൊണ്ട് അവള്‍ അവനോട് തന്നെ അത് ആവിശ്യപെട്ടു...അവനോട് സംസാരിക്കാന്‍ അവള്‍ ഒരു അവസരം തേടി നടക്കുകയായിരുന്നു...
അന്നെത്തെ ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോഴാണ് മിത്ര ഹരിസിനോട് ആദ്യമായ്‌ സംസാരിക്കുന്നെ....  “ഒരു ബുക്ക്‌ വാങ്ങി വരുമോ നാളെ...പൈസ നാളെ തരാം”
എന്‍റെ ക്ലാസ്സില്‍ പുതുതായി വന്ന കുട്ടി അല്ലെ...  ഹാരിസ്‌ പറഞ്ഞു...
ഹം...മിത്ര ഒന്ന് മൂളി....
ഞാന്‍ വാങ്ങിയിട്ട് വരാം....എന്നെ എങ്ങനെ അറിയാം...ഇത് ചോദിക്കുമ്പോള്‍ ഹാരിസ്‌ മറ്റുള്ളവര്‍ തന്നെ  ശ്രദ്ധിക്കുന്നു എന്നുറപ്പ് വരുത്തി...
കൂട്ടുകാര്‍ക്കു മുന്നില്‍ ഒരു രാജാവിനെ പോലെ അവന്‍ അഹങ്കരിച്ചു നടന്നു....എന്തിന്..?
വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്ദരിയാക്കി . ഈ ക്ലാസ്സില്‍ എത്തിയതില്‍ പിന്നെയാണ്  അവള്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സംസാരിക്കുന്നതും . അത് ഇത്രയും  നൊമ്പരമാകുമെന്നോ അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷങ്ങളാകുമെന്നോ  അവള്‍ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു അപ്പോള്‍.
നാട്ടിലെ അവളുടെ ആത്മമിത്രമായ രാജേഷ്നെ അവള്‍ അവനില്‍ കണ്ടു....എന്നതാണ് ശരി.
പിറ്റേ ദിവസം ബുക്കുമായി വന്ന ഹാരിസ്‌ മിത്രയുടെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല...പകരം അവന്‍ കുറച്ചു നേരം അവളോട സംസാരിച്ചു....സംസാരത്തിനിടയില്‍ ഹാരിസിന്റെ ശ്രദ്ധ മിത്രയുടെ കണ്ണിലായിരുന്നു...ഒടുവില്‍ ഹാരിസ്‌ അവളുടെ നമ്പര്‍ ചോദിച്ചു...മിത്രയുടെ മറുപടി ഇതായിരുന്നു...ഇയാള്‍ക്കെന്തിനാ എന്‍റെ നമ്പര്‍....?
കോളേജില്‍ വെച്ച് ഏതൊരു പെണ്ണിനെ പരിജയപെട്ടാലും ഇന്നാദ്യം ചോദിക്കുന്നത് പേരല്ല...നമ്പരാണ് അല്ലെ..? കാലം പോയ ഒരു പോക്കെ...!!
“ചുമ്മാ ചോദിച്ചതാ....ആ ബുക്കിന്റെ പിന്നില്‍ എന്‍റെ നമ്പര്‍ ഞാന്‍ കുറിച്ചിട്ടുണ്ട് ..എന്തേലും ആവിശ്യം വന്നാ വിളിക്കാം...കേട്ടോ മടിക്കണ്ട...”
അതിന് ഇയാളോട് എന്തേലും സഹായം ചോദിച്ചാലും ഇയാള് പൈസ വാങ്ങില്ലല്ലോ...അതുകൊണ്ട് വേണ്ട...മിത്ര പറഞ്ഞു...
അയ്യോ ഞാന്‍ അങ്ങനെ എല്ലാത്തിനും കാശു..വാങ്ങാതിരിക്കാന്‍ അംബാനിയുടെ മോന്‍ ഒന്നും അല്ല....(തുടരും)

Wednesday, March 21, 2012

“കൊന്നപൂത്തപ്പോള്‍” (ഭാഗം 1)


അവള്‍ മിത്ര . എന്‍റെ കഥാനായിക ഒരു സാങ്കല്‍പ്പിക കഥാപാത്രം അല്ല ഞാന്‍ സൃഷ്ടിചെടുത്തതുമല്ല , എന്നെ സ്വാധീനിച്ച കണ്ടു മറന്ന മുഖങ്ങളിലൊന്നായിരുന്നു അത്.
എന്നാണ് അവള്‍ എന്‍റെ തൂലികയുടെ മുള്‍മുനയില്‍ വന്നുപെട്ടത് എന്ന് എനിക്കറിയില്ല..പക്ഷെ അവളുടെ ജീവിതകഥയുടെ ഒരു ഭാഗം മാത്രം കണ്ടറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു ജീവിത കഥ...
ഹാരിസ്‌ ആരായിരുന്നു അവള്‍ക്കു ...അറിയില്ല ഉത്തരമില്ലാത്ത ഒരു സമസ്യയായ്‌ ഇന്നു എന്നിലും ആ ചോദ്യം ഉയരുന്നു...മിത്രയുടെ ജീവിതം എഴുതപെടുകയാണ് ..ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുണ്ടാവും.
മിത്രാ ഹാരിസ്‌ അങ്ങനെ ഒരിക്കലും എഴുതപെടുകയില്ല ...എന്നുറപ്പ്...
ആ ജീവിതത്തിലെ ഒരു കഥാപാത്രമായത് കൊണ്ടാവാം എനിക്ക് ഇങ്ങനെ ഒരു ഉറപ്പു നല്‍കാന്‍ പ്രേരണ ആയത് ...!
ഒരു കലാലയ വര്‍ഷത്തിന്‍റെ തുടക്കം . ക്യാമ്പസ്‌ ഇടനാഴികളിലേക്ക് നടന്നു നീങ്ങുന്ന പുതിയ മുഖങ്ങള്‍ പുതിയ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ എത്തിയ പുതിയ വസന്തം . കോളേജ് ഇടനാഴികളിലൂടെ കൂട്ടുകാരുടെ കലപിലകളിലൂടെ അവള്‍ മിത്ര മെല്ലെ നടന്നു വരികയാണ് ...തന്നെ എല്ലാരും ശ്രദ്ധിക്കണം എന്ന ആഗ്രഹം ഏതൊരു പെണ്ണിനെയും പോലെ അവള്‍ ഉള്ളിലൊതുക്കിയും...താന്‍ ആരെയും ശ്രദ്ധിക്കുന്നില്ല എന്ന ഭാവം പുറത്തു കാട്ടിയും അവള്‍ നടന്നു ...
വരാന്തയുടെ എതിര്‍ ഭാഗത്തെ മുഖങ്ങള്‍ക്കിടയില്‍ തന്നെ നോക്കി ചിരിക്കുന്ന ഒരു മുഖം അവള്‍ കണ്ടു...തന്റെ ഉള്ളില്‍ ഒരു പുഞ്ചിരി ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ അവള്‍ നടന്നു ..എതിരെ വരുന്ന കണ്ണുകള്‍ തന്നെ വല്ലാതെ വലിക്കുമെന്നു അവള്‍ക്കു തോന്നി...തിരികെ നോക്കണമെന്ന മോഹം..ഉള്ളിലുണ്ടെങ്കിലും മിത്ര തന്നെ നിയന്ത്രിച്ചു എന്നാ ഒരു വികാരത്തെ മിത്ര പുറമേ ഉള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം മറച്ചു വെച്ചു.
പുറം ലോകത്തിനു പിടി കൊടുക്കാത്ത..വികാരങ്ങള്‍ എന്നും അവളുടെ ശാപമായിരുന്നു..അതുകൊണ്ട് തന്നെ ആര്‍ക്കും അവളെ മനസിലായില്ല....!
ക്ലാസ്സ്‌ റൂമിലെ പരിചയപെടലുകളുടെ തിരക്കിലും മിത്രയുടെ മനസ്സ് തന്നെ നോക്കി ചിരിച്ച ആ കണ്ണുകളെ തിരയുകയായിരുന്നു ...ആരാണ് അവന്‍..എന്തിനായിരിക്കും എന്നെ നോക്കി ചിരിച്ചത്...ഈ ചോദ്യങ്ങള്‍ അവളെ വല്ലാതെ ശല്യപെടുത്തി....തന്‍റെ ജീവിതം ഹോമിക്കാന്‍ വന്ന അസുരനെയാവള്‍ തേടുന്നത് എന്ന് അറിഞ്ഞില്ല....എന്ന് പറയുന്നതാവും സത്യം...
പുറത്തു നടന്നു നീങ്ങുന്ന ഓരോ മുഖങ്ങളിലും അവള്‍ ആ മുഖത്തെ തിരഞ്ഞു , ഒരു വട്ടം കൂടി കണ്ടിരുന്നെങ്കില്‍ ..മറ്റൊന്നിനും അല്ല...ഒരു സൌഹ്രദം അത് ആഗ്രഹിക്കാമല്ലോ...അവളുടെ മനസ്സില്‍ അവള്‍ മന്ത്രിച്ചു..എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു ...
പിന്നെ പുതിയ കൂട്ടുകാരുടെ സംഭാഷണങ്ങള്‍ അവരുടെ വിശേഷങ്ങള്‍ അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു വീണു...
എല്ലാവര്ക്കും അറിയുന്ന പോലെ ഒരു ക്യാമ്പസില്‍ പല ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉണ്ടാവും... മിത്രയും അവള്‍ തേടുന്ന ആ കണ്ണുകളും..തമ്മിലുള്ള അകലം കൂടാന്‍ അത് കാരണമായി. പക്ഷെ വിധി വീണ്ടും..അവള്‍ക്കു വിനയായി താല്‍ക്കാലികമായി എന്ന് പറഞ്ഞു അധ്യാപകര്‍ മിത്രയെയും ഒരു സംഘം കുട്ടികളെയും മറ്റൊരു ക്ലാസ്സ്‌ റൂമിലേക്ക്‌ മാറ്റി. പക്ഷെ കൂടുമാറ്റി കെട്ടിയ പശുക്കളെ പോലെ എല്ലാവരും അസ്വസ്ഥരായി നില്‍ക്കുമ്പോഴും മിത്ര ആ കണ്ണുകളെ തേടുകയായിരുന്നു...നിരാശയായിരുന്നു ഫലം ...
വീണ്ടുമൊരു പ്രഭാതം സജീവമായ ഇടനാഴികളിലൂടെ വീണ്ടും മിത്ര ആ കണ്ണുകള്‍ കണ്ടു...അവന്‍ അവളെ നോക്കി ചിരിച്ചു...അവള്‍ അത് ആഗ്രഹിചിരുന്നതുകൊണ്ട് ചിരിക്കണോ വേണ്ടയോ...എന്ന ചിന്ത അവളുടെ..മനസ്സിനെ അസ്വസ്തമാക്കിയില്ല, അവന്‍ അവളുടെ അടുത്തെത്തി...അവന്‍റെ വിരലുകള്‍ അവളുടെ വിരലുകളെ സ്പര്‍ശിച്ചു...അവള്‍ നടന്നു നീങ്ങി..മിത്ര എന്താണ് സംഭവിച്ചത് എന്നറിയാതെ വീണ്ടും വീണ്ടും അതോര്‍ക്കാന്‍ ശ്രമിച്ചു...അങ്ങനെ ഒരു സ്പര്‍ശം അവള്‍ക്കു കിട്ടിയത്‌...തന്‍റെ പ്രിയപെട്ടവനില്‍ നിന്ന് മാത്രം...ആരാണാ പ്രിയപെട്ടവന്‍...ഈ കഥയില്‍ അയാളുടെ വേഷം എന്ത്...?
                                    (തുടരും......). 

“കൊന്നപൂത്തപ്പോള്‍”


“കണ്ണുകളില്‍ ഇരമ്പുന്ന കര്‍ക്കിടകവുമായ്
അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു ....
പൊന്നു പോലെ നോക്കികൊള്ളാം
എന്ന് പറഞ്ഞിട്ട് .......
ഗദ്ഗദങ്ങളുടെ ചിതറിയ സിംഫണികള്‍
സങ്കടത്തിന്റെ അഗ്നിപര്‍വ്വതം
വൈതാളികത്യം നിറഞ്ഞ ഒരു ചിരിക്ക് പിന്നില്‍
അവളോടൊപ്പം വാതിലുകള്‍ അടഞ്ഞു ....
സൌഹ്രദത്തിന്റെ കാപട്യ ചൂതാട്ടം നടത്തി
കാമത്തിന്റെ വിഷയമ്പുകള്‍
ഓരോന്നായ് അവളിലേക്ക് തൊടുത്തു വിട്ടു
അവന്റെ സ്പര്‍ശനത്തെ അവള്‍ വിശ്വസിച്ചു
അവന്‍റെ സ്നേഹത്തിന്‍റെ ചൂടുപറ്റാന്‍ അവള്‍ ആഗ്രഹിച്ചു
പക്ഷെ അവന്‍ ആഗ്രഹിച്ചത്‌ അവളുടെ ശരീരത്തെ
ഉള്ളിലെ ശീല്‍ക്കാരങ്ങള്‍ക്കും ഗദ്ഗദങ്ങള്‍ക്കും
വെറുതെ കാവല്‍ നില്‍ക്കുമ്പോഴും
വിശപ്പിന്‍റെ സാഗരമിരമ്പുന്ന കുട്ടികള്‍ മാത്രമായിരുന്നു മനസ്സില്‍

“വിധിയുടെ ചതിയെന്ന കുഴിയില്‍ വഴുതി വീണ
വളഞ്ഞൊടിഞ്ഞ കാമിനിയുടെ
കഥനത്തിന്റെ കറുത്ത കഥ ”
കൊന്നപൂത്തപ്പോള്‍”
ചതിയെന്ന കോമാളി ചിരിച്ചു കാട്ടുമ്പോള്‍ കൂടെ ചിരിച്ചു
കൊക്രികള്‍ കാട്ടി തിരിഞ്ഞു നടക്കുക
“വിധി ചതിക്കും.......”   

Sunday, March 18, 2012

എന്‍റെ മാത്രം --------?


   
ചിതറി  തെറിക്കുന്ന ജീവിതത്തില്‍
സ്നേഹത്തിനും ഓര്‍മ്മകള്‍ക്കും മരണമില്ല
അര്‍ദ്ധ യാമിനിയുടെ നിശബ്ദതയില്‍
പാലൊളി വിതറുന്ന പൊന്‍ താരമേ ...
നിന്നെ ഞാന്‍ മാടി വിളിക്കുന്നു
ചടുല താളങ്ങള്‍ വേട്ടയാടുമ്പോള്‍
സ്നേഹത്തിന്റെ തിരിനാളങ്ങള്‍ എനിക്കെകാന്‍
എന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍
നീ വരില്ലേ .....?
കാണാന്‍ കൊതിച്ച നേരത്തൊന്നും നീയെന്റെ
അരികിലെത്തിയില്ലല്ലോ ....?
എന്‍ മിഴി നിറഞ്ഞൊഴുകിയ നൊമ്പരങ്ങള്‍
നീയെന്തേ കണ്ടില്ല!
ആത്മാവിന്‍ ചൂളയില്‍ നിന്നോര്‍മ്മ
ഒരു ചെറു നാളമായ് പടരുന്നു
 നീറിപിടയുമെന്‍ നെഞ്ചിലെ
വിശ്വാസങ്ങളില്‍ താളമായ് നിന്‍ ഓര്‍മ്മകള്‍
അറിയുന്നുവോ ...? നീയെന്‍ നൊമ്പരം
ആരും അറിയാതെന്‍ ഉള്ളം കാത്തുവെച്ച
മുറിപ്പാടുകള്‍ ഉള്ളിന്റെ ഉള്ളിലായ്
നിനക്കായ്‌ തീര്‍ത്തൊരു സ്വപ്നലോകത്തേക്ക്
നീ വരിക ...ഒരു തണലായ്‌ എന്നെ തഴുകുക
നിറയുമെന്‍ ഉള്ളില്‍ സ്നേഹം കൊതിക്കുന്നു
നിനക്കായ്‌ പകരുവാന്‍
ഹൃദയം കൊതിക്കുന്നു പെയ്തിരങ്ങുവാന്‍
നിന്നിലേക്ക് ഒരു നനുത്ത മഴയായ്‌ ....