അവനെകുറിച്ചുള്ള അന്വേഷണത്തിന്റെ നാളുകള്‍ ...അവനെ കുറിച്ച് അറിയാവുന്നതെല്ലാം അവള് അറിഞ്ഞു...എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ..ഒരു ലേഡീസ് ഹോസ്റ്റലില്‍ ഇതൊക്കെ തന്നെയാവും ചര്‍ച്ചകള്‍ ....അവന് ഹാരിസ്.. നമ്മുടെ അസുര നായകന്.... അവളില്‍ എന്തുകൊണ്ട് ഹാരിസ് നെ കുറിച്ചുള്ള ചിന്തകള്‍ക്ക് ബലമേകി...സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് വിദ്യ അഭ്യസിക്കാന്‍ ചേക്കേറിയപ്പോള്‍ തന്റെ ഉറ്റ സുഹ്രത്തിനെ നഷ്ടമായ മിത്രക്ക് ഹാരിസില്‍ ഒരു നല്ല കൂട്ടുകാരനുണ്ടെന്നു തോന്നിയിട്ടുണ്ടാവാം..
പക്ഷെ ഹാരിസില്‍ എന്ത് വികാരമാണ് അന്നുണ്ടായതെന്നു നമുക്ക് കാത്തിരുന്നു കാണാം...ആയിടെ ഹരിസുമായ് അവള്‍ക്കു സംസാരിക്കേണ്ടി വന്നു...
അധ്യാപകര്‍ ആവിശ്യപെട്ടതനുസരിച്ച് ഒരു ബുക്ക് വാങ്ങി തരുമോ എന്ന് അവള് അവനോട് ചോദിക്കേണ്ടി വന്നു...എന്തുകൊണ്ട് അവള് അവനോട് തന്നെ അത് ആവിശ്യപെട്ടു...അവനോട് സംസാരിക്കാന്‍ അവള് ഒരു അവസരം തേടി നടക്കുകയായിരുന്നു...
അന്നെത്തെ ക്ലാസ്സ് കഴിഞ്ഞു പോവുമ്പോഴാണ് മിത്ര ഹരിസിനോട് ആദ്യമായ് സംസാരിക്കുന്നെ.... “ഒരു ബുക്ക് വാങ്ങി വരുമോ നാളെ...പൈസ നാളെ തരാം”
എന്റെ ക്ലാസ്സില്‍ പുതുതായി വന്ന കുട്ടി അല്ലെ... ഹാരിസ് പറഞ്ഞു...
എന്റെ ക്ലാസ്സില്‍ പുതുതായി വന്ന കുട്ടി അല്ലെ... ഹാരിസ് പറഞ്ഞു...
ഹം...മിത്ര ഒന്ന് മൂളി....
ഞാന്‍ വാങ്ങിയിട്ട് വരാം....എന്നെ എങ്ങനെ അറിയാം...ഇത് ചോദിക്കുമ്പോള്‍ ഹാരിസ് മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നു എന്നുറപ്പ് വരുത്തി...
കൂട്ടുകാര്‍ക്കു മുന്നില്‍ ഒരു രാജാവിനെ പോലെ അവന് അഹങ്കരിച്ചു നടന്നു....എന്തിന്..?
വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്ദരിയാക്കി . ഈ ക്ലാസ്സില്‍ എത്തിയതില്‍ പിന്നെയാണ് അവള് ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സംസാരിക്കുന്നതും . അത് ഇത്രയും നൊമ്പരമാകുമെന്നോ അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷങ്ങളാകുമെന്നോ അവള് ഓര്‍ത്തതേയില്ല. മനസ്സിന്റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു അപ്പോള്‍.
നാട്ടിലെ അവളുടെ ആത്മമിത്രമായ രാജേഷ്നെ അവള് അവനില്‍ കണ്ടു....എന്നതാണ് ശരി.
പിറ്റേ ദിവസം ബുക്കുമായി വന്ന ഹാരിസ് മിത്രയുടെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല...പകരം അവന് കുറച്ചു നേരം അവളോട സംസാരിച്ചു....സംസാരത്തിനിടയില്‍ ഹാരിസിന്റെ ശ്രദ്ധ മിത്രയുടെ കണ്ണിലായിരുന്നു...ഒടുവില്‍ ഹാരിസ് അവളുടെ നമ്പര്‍ ചോദിച്ചു...മിത്രയുടെ മറുപടി ഇതായിരുന്നു...ഇയാള്‍ക്കെന്തിനാ എന്റെ നമ്പര്‍....?
കോളേജില്‍ വെച്ച് ഏതൊരു പെണ്ണിനെ പരിജയപെട്ടാലും ഇന്നാദ്യം ചോദിക്കുന്നത് പേരല്ല...നമ്പരാണ് അല്ലെ..? കാലം പോയ ഒരു പോക്കെ...!!
“ചുമ്മാ ചോദിച്ചതാ....ആ ബുക്കിന്റെ പിന്നില്‍ എന്റെ നമ്പര്‍ ഞാന്‍ കുറിച്ചിട്ടുണ്ട് ..എന്തേലും ആവിശ്യം വന്നാ വിളിക്കാം...കേട്ടോ മടിക്കണ്ട...”
അതിന് ഇയാളോട് എന്തേലും സഹായം ചോദിച്ചാലും ഇയാള്‍ പൈസ വാങ്ങില്ലല്ലോ...അതുകൊണ്ട് വേണ്ട...മിത്ര പറഞ്ഞു...
അയ്യോ ഞാന്‍ അങ്ങനെ എല്ലാത്തിനും കാശു..വാങ്ങാതിരിക്കാന്‍ അംബാനിയുടെ മോന് ഒന്നും അല്ല....(തുടരും)

gud bt ithraye ullu
ReplyDeletevooooooooo