ചിതറി തെറിക്കുന്ന ജീവിതത്തില്‍
സ്നേഹത്തിനും ഓര്‍മ്മകള്‍ക്കും മരണമില്ല
അര്‍ദ്ധ യാമിനിയുടെ നിശബ്ദതയില്‍
പാലൊളി വിതറുന്ന പൊന്‍ താരമേ ...
നിന്നെ ഞാന്‍ മാടി വിളിക്കുന്നു
ചടുല താളങ്ങള്‍ വേട്ടയാടുമ്പോള്‍
സ്നേഹത്തിന്റെ തിരിനാളങ്ങള്‍ എനിക്കെകാന്‍
എന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍
നീ വരില്ലേ .....?
കാണാന്‍ കൊതിച്ച നേരത്തൊന്നും നീയെന്റെ
അരികിലെത്തിയില്ലല്ലോ ....?
എന്‍ മിഴി നിറഞ്ഞൊഴുകിയ നൊമ്പരങ്ങള്‍
നീയെന്തേ കണ്ടില്ല!
ആത്മാവിന്‍ ചൂളയില്‍ നിന്നോര്‍മ്മ
ഒരു ചെറു നാളമായ് പടരുന്നു
നീറിപിടയുമെന്‍ നെഞ്ചിലെ
വിശ്വാസങ്ങളില്‍ താളമായ് നിന്‍ ഓര്‍മ്മകള്‍
അറിയുന്നുവോ ...? നീയെന്‍ നൊമ്പരം
ആരും അറിയാതെന്‍ ഉള്ളം കാത്തുവെച്ച
മുറിപ്പാടുകള്‍ ഉള്ളിന്റെ ഉള്ളിലായ്
നിനക്കായ് തീര്‍ത്തൊരു സ്വപ്നലോകത്തേക്ക്
നീ വരിക ...ഒരു തണലായ് എന്നെ തഴുകുക
നിറയുമെന്‍ ഉള്ളില്‍ സ്നേഹം കൊതിക്കുന്നു
നിനക്കായ് പകരുവാന്‍
ഹൃദയം കൊതിക്കുന്നു പെയ്തിരങ്ങുവാന്‍
നിന്നിലേക്ക് ഒരു നനുത്ത മഴയായ് ....
Ninte swapnangal chirakeran varun nhan .. oru nanutha mazhayay .. nin hridayathileku peythirangum
ReplyDelete