കൂടെ പിറന്നില്ലതെങ്കിലും
പേറ്റു നോവറിഞ്ഞ
രണ്ടു ഉദരമാണെങ്കിലും
കൂട പിറപ്പാണ് നീ എനിക്കിന്ന്
എതക്ഷരങ്ങള്‍ കൂട്ടണം
എന്തുപേര് നല്‍കണം
ഈ
മഷി ക്കൂടില്‍ ഞാന്‍ തീര്‍ത്തത്
ഒരു കവിത
സ്നേഹം എന്തെന്ന് പറഞ്ഞ
സഹോദരാ,..........
അക്ഷരങ്ങളില്‍ ഞാന്‍
ഒളിപിച്ചത് എന്റെ സ്നേഹം
സ്നേഹത്തിന്റെ ,മരുപച്ചകളുമായി
എന്നിലേക്ക് വന്ന
നിനക്കാവട്ടെ
എന്റെ
ആദ്യ കവിത
സ്നേഹത്തിന്റെ
മഞ്ഞിന്‍ കണങ്ങള്‍ ക്കിടയില്ലുടെ
ഊര്ന്നിരങ്ങുന്ന
സുര്യ കിര ണങ്ങളായി
നീ
മനസ്സില്‍
വെളിച്ചം വീശി.
തൊട്ടുണര്‍ത്തി ....
എന്റെ കവിതയും
നിന്റെ സ്നേഹവും
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .....
രക്ത ബന്ധ മില്ലാതെ
കൂടപ്പിറപ്പായി
നമുക്ക് യുഗങ്ങള്‍ താണ്ടാം.
No comments:
Post a Comment