Saturday, November 26, 2011

രണ്ടു വാക്ക്



എന്നും രണ്ടു വാക്ക് നിനക്ക് വേണ്ടി
ഞാന്‍ സൂക്ഷിച്ചു ......
ഓരോ ഋതുഭേദത്തിലും
തുടച്ചുമിനുക്കി വെച്ചു.....
നീല മേഘങ്ങളില്‍ , താരകങ്ങളില്‍
മിന്നിമറയുന്നത് മുഴുവന്‍
നിനക്കായ്‌ എനിക്ക് പാടി തീര്‍ക്കാന്‍
കഴിയാത്ത സ്നേഹത്തിന്‍റെ
നീര്‍കണികകളായിരുന്നു
ഭീമമാം ...വേനലില്‍
ആളി പടര്‍ന്നതെന്‍ ഉരുകുന്ന
മനസ്സിന്‍റെ ചിന്തകളും സ്വപ്നങ്ങളും
നീയെന്നെ ഇനിയെങ്കിലും
തിരിച്ചറിയുക ...
കൊടുങ്കാറ്റ് വീശിയാല്‍
കിനാവുകള്‍ പറന്നേക്കാം ....
സ്നേഹത്തിന്‍റെ പ്രളയത്തില്‍ പെട്ട്
ഓര്‍മ്മകള്‍ മുങ്ങിമരിച്ചേക്കാം...
അര്‍ത്ഥമറ്റ മോഹങ്ങളുടെ
മലവെള്ള പാച്ചിലില്‍ പെട്ട്
ഹൃദയം ചിതറിതെറിച്ചേക്കാം ....
നിന്നോടുള്ള എന്റെ പ്രണയത്തിന്‍റെ
തീ നാളത്തില്‍പെട്ട്
ചിന്തകള്‍ വെന്തു മരിച്ചേക്കാം !
ചിരിക്കുന്ന മിഴിയുമായ്‌
സ്നേഹം ചാലിച്ച ഹൃദയവുമായ്
തേനൂറും മൊഴികളുമായ്
നിന്‍റെ തിരിച്ചുവരവിനെ പ്രതീക്ഷിച്ച്
ഞാനുറങ്ങുന്നു ....
പക്ഷെ
എന്‍റെ ഹൃദയം ഉണര്‍ന്നിരിക്കും ....
നിന്‍റെ വിളി കേള്‍ക്കാനായ് ....
                          : ശഹദ്

No comments:

Post a Comment