അവള് മിത്ര . എന്റെ കഥാനായിക ഒരു സാങ്കല്‍പ്പിക കഥാപാത്രം അല്ല ഞാന്‍ സൃഷ്ടിചെടുത്തതുമല്ല , എന്നെ സ്വാധീനിച്ച കണ്ടു മറന്ന മുഖങ്ങളിലൊന്നായിരുന്നു അത്.
എന്നാണ് അവള് എന്റെ തൂലികയുടെ മുള്‍മുനയില്‍ വന്നുപെട്ടത് എന്ന് എനിക്കറിയില്ല..പക്ഷെ അവളുടെ ജീവിതകഥയുടെ ഒരു ഭാഗം മാത്രം കണ്ടറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു ജീവിത കഥ...
ഹാരിസ് ആരായിരുന്നു അവള്‍ക്കു ...അറിയില്ല ഉത്തരമില്ലാത്ത ഒരു സമസ്യയായ് ഇന്നു എന്നിലും ആ ചോദ്യം ഉയരുന്നു...മിത്രയുടെ ജീവിതം എഴുതപെടുകയാണ് ..ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുണ്ടാവും.
മിത്രാ ഹാരിസ് അങ്ങനെ ഒരിക്കലും എഴുതപെടുകയില്ല ...എന്നുറപ്പ്...
ആ ജീവിതത്തിലെ ഒരു കഥാപാത്രമായത് കൊണ്ടാവാം എനിക്ക് ഇങ്ങനെ ഒരു ഉറപ്പു നല്കാന് പ്രേരണ ആയത് ...!
ഒരു കലാലയ വര്‍ഷത്തിന്റെ തുടക്കം . ക്യാമ്പസ് ഇടനാഴികളിലേക്ക് നടന്നു നീങ്ങുന്ന പുതിയ മുഖങ്ങള്‍ പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ എത്തിയ പുതിയ വസന്തം . കോളേജ് ഇടനാഴികളിലൂടെ കൂട്ടുകാരുടെ കലപിലകളിലൂടെ അവള് മിത്ര മെല്ലെ നടന്നു വരികയാണ് ...തന്നെ എല്ലാരും ശ്രദ്ധിക്കണം എന്ന ആഗ്രഹം ഏതൊരു പെണ്ണിനെയും പോലെ അവള് ഉള്ളിലൊതുക്കിയും...താന്‍ ആരെയും ശ്രദ്ധിക്കുന്നില്ല എന്ന ഭാവം പുറത്തു കാട്ടിയും അവള് നടന്നു ...
വരാന്തയുടെ എതിര് ഭാഗത്തെ മുഖങ്ങള്‍ക്കിടയില്‍ തന്നെ നോക്കി ചിരിക്കുന്ന ഒരു മുഖം അവള് കണ്ടു...തന്റെ ഉള്ളില്‍ ഒരു പുഞ്ചിരി ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ അവള് നടന്നു ..എതിരെ വരുന്ന കണ്ണുകള്‍ തന്നെ വല്ലാതെ വലിക്കുമെന്നു അവള്‍ക്കു തോന്നി...തിരികെ നോക്കണമെന്ന മോഹം..ഉള്ളിലുണ്ടെങ്കിലും മിത്ര തന്നെ നിയന്ത്രിച്ചു എന്നാ ഒരു വികാരത്തെ മിത്ര പുറമേ ഉള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം മറച്ചു വെച്ചു.
പുറം ലോകത്തിനു പിടി കൊടുക്കാത്ത..വികാരങ്ങള്‍ എന്നും അവളുടെ ശാപമായിരുന്നു..അതുകൊണ്ട് തന്നെ ആര്‍ക്കും അവളെ മനസിലായില്ല....!
ക്ലാസ്സ് റൂമിലെ പരിചയപെടലുകളുടെ തിരക്കിലും മിത്രയുടെ മനസ്സ് തന്നെ നോക്കി ചിരിച്ച ആ കണ്ണുകളെ തിരയുകയായിരുന്നു ...ആരാണ് അവന്..എന്തിനായിരിക്കും എന്നെ നോക്കി ചിരിച്ചത്...ഈ ചോദ്യങ്ങള്‍ അവളെ വല്ലാതെ ശല്യപെടുത്തി....തന്റെ ജീവിതം ഹോമിക്കാന്‍ വന്ന അസുരനെയാവള്‍ തേടുന്നത് എന്ന് അറിഞ്ഞില്ല....എന്ന് പറയുന്നതാവും സത്യം...
പുറത്തു നടന്നു നീങ്ങുന്ന ഓരോ മുഖങ്ങളിലും അവള് ആ മുഖത്തെ തിരഞ്ഞു , ഒരു വട്ടം കൂടി കണ്ടിരുന്നെങ്കില്‍ ..മറ്റൊന്നിനും അല്ല...ഒരു സൌഹ്രദം അത് ആഗ്രഹിക്കാമല്ലോ...അവളുടെ മനസ്സില്‍ അവള് മന്ത്രിച്ചു..എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു ...
പിന്നെ പുതിയ കൂട്ടുകാരുടെ സംഭാഷണങ്ങള്‍ അവരുടെ വിശേഷങ്ങള്‍ അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു വീണു...
എല്ലാവര്ക്കും അറിയുന്ന പോലെ ഒരു ക്യാമ്പസില്‍ പല ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാവും... മിത്രയും അവള് തേടുന്ന ആ കണ്ണുകളും..തമ്മിലുള്ള അകലം കൂടാന്‍ അത് കാരണമായി. പക്ഷെ വിധി വീണ്ടും..അവള്‍ക്കു വിനയായി താല്‍ക്കാലികമായി എന്ന് പറഞ്ഞു അധ്യാപകര്‍ മിത്രയെയും ഒരു സംഘം കുട്ടികളെയും മറ്റൊരു ക്ലാസ്സ് റൂമിലേക്ക് മാറ്റി. പക്ഷെ കൂടുമാറ്റി കെട്ടിയ പശുക്കളെ പോലെ എല്ലാവരും അസ്വസ്ഥരായി നില്‍ക്കുമ്പോഴും മിത്ര ആ കണ്ണുകളെ തേടുകയായിരുന്നു...നിരാശയായിരുന്നു ഫലം ...
വീണ്ടുമൊരു പ്രഭാതം സജീവമായ ഇടനാഴികളിലൂടെ വീണ്ടും മിത്ര ആ കണ്ണുകള്‍ കണ്ടു...അവന് അവളെ നോക്കി ചിരിച്ചു...അവള് അത് ആഗ്രഹിചിരുന്നതുകൊണ്ട് ചിരിക്കണോ വേണ്ടയോ...എന്ന ചിന്ത അവളുടെ..മനസ്സിനെ അസ്വസ്തമാക്കിയില്ല, അവന് അവളുടെ അടുത്തെത്തി...അവന്റെ വിരലുകള്‍ അവളുടെ വിരലുകളെ സ്പര്‍ശിച്ചു...അവള് നടന്നു നീങ്ങി..മിത്ര എന്താണ് സംഭവിച്ചത് എന്നറിയാതെ വീണ്ടും വീണ്ടും അതോര്‍ക്കാന്‍ ശ്രമിച്ചു...അങ്ങനെ ഒരു സ്പര്‍ശം അവള്‍ക്കു കിട്ടിയത്...തന്റെ പ്രിയപെട്ടവനില്‍ നിന്ന് മാത്രം...ആരാണാ പ്രിയപെട്ടവന്...ഈ കഥയില്‍ അയാളുടെ വേഷം എന്ത്...?
(തുടരും......).

muthe baaki para
ReplyDeleteവരും ഉടനെ...
ReplyDeleteമിത്രയും ഹാരിസും ഒന്നിക്കുമോ ... നമുക്ക് കാത്തിരുന്ന് കാണാം ...എന്താകും ആ രണ്ടു കണ്ണുകളും തമ്മില്‍ പറയാനുള്ളത്
ReplyDeleteമിത്രാ ഹാരിസ് അങ്ങനെ ഒരിക്കലും എഴുതപെടുകയില്ല ...എന്നുറപ്പ്...കാരണം മനസ്സിലായി കാണുമല്ലോ..ലേ...
Deletesuper sahithyam ...anu u have a bright future ...
ReplyDelete