ഷാഫി പാടുകയാണ് . ആ കോളേജിലെ ഏറ്റവും നല്ല ഗായകനാണ് ഷാഫി. ഷാഫിയുടെ പാട്ടുകേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ആ പാട്ട് മിസ്നക്ക് മാത്രം കേട്ട് നില്ക്കാന് കഴിഞ്ഞില്ല അവള് ഓഡിറ്റോറിയം വിട്ട് ഓടി . പിന്നില്‍ നിന്നും ഫാത്തിമ വിളിച്ചു മിസ്നാ...നില്ക്കവിടെ ഞാനുമുണ്ട്. അവള് പിന്നെയും ഓടി. പെട്ടെന്ന് ഒരലര്‍ച്ച കേട്ടു...മിസ്നാ നില്ക്കവിടെ...നിന്നോടാ പറഞ്ഞെ നില്ക്കാന് ....ആ ശബ്ദം ഷാഫിയുടെതാണെന്ന് അവള്‍ക്കു മനസ്സിലായി. അവള് കോളേജ് ലൈബ്രറിയുടെ മുന്നില്‍ തളര്‍ന്നിരുന്നു. അപ്പോയെക്കും ഷാഫിയും ഫാത്തിമയും അവിടെ എത്തിയിരുന്നു.
“നിനക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ പാടുന്നത് , നീ അല്ലാതെ പിന്നെ ആരാ എന്റെ പാട്ട് കേള്‍ക്കാന്‍.”
ഇതു കേട്ട ഫാത്തിമ പറഞ്ഞു...നിങ്ങളോട് അവള് പറഞ്ഞിട്ടില്ലേ അവള്‍ക്കു നിങ്ങളെ ഇഷ്ടല്ലാന്നു...പിന്നെയും എന്തിനാ അവളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നത്.
നിനക്കറിയോ ഫാത്തിമ ഞാന്‍ എത്രമാത്രം അവളെ സ്നേഹിക്കുന്നു എന്ന്...ഇനി അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ..അവളില്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യാത്ത അവസ്ഥ...ഷാഫി ഇതു പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നതും കണ്ണുനിറയുന്നതും ഫാത്തിമ ശ്രദ്ധിച്ചു..ഷാഫി പറഞ്ഞു തീരും മുമ്പേ മിസ്ന പറഞ്ഞു.
“എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ ആയിരിക്കില്ല . നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നാല്‍ എന്റെ ശവമായിരിക്കും കാണുക”
അന്ന് കോളേജില്‍ വരുമ്പോള്‍ മിസ്നയുടെ മനസ്സ് മുഴുവന്‍ കോളേജില്‍ നടന്ന സംഭവങ്ങളായിരുന്നു. മിസ്ന ബസ്സ് വരുന്നു നീ കേറുന്നില്ലേ? അശ്വതിയുടെ ആ ചോദ്യമാണ് മിസ്നയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.
“നീയാണ് ഷാഫിയെ കൊന്നത് . നീ കാരണമാണ് അവന് ആത്മഹത്യ ചെയ്തത് . അവന് മരിച്ചിട്ടിപ്പോള്‍ നിനക്ക് വല്ലതും നേടാന്‍ കഴിഞ്ഞോ?
അവനോട് അല്പം സ്നേഹം നിന്റെ മനസ്സിലുണ്ടായിരുന്നെങ്കില്‍ അന്ന് നീ അങ്ങനെ പറയുമായിരുന്നോ”?
ഫാത്തിമ നീയും കൂടി....അവനോട് എനിക്ക് സ്നേഹല്ല്യാന്നു മാത്രം പറയരുത്..ഷാഫി എന്നെ സ്നേഹിച്ചതിനെക്കാള്‍ പതിമടങ്ങ് സ്നേഹിച്ചിരുന്നു ഞാന്‍ അവനെ. “എന്നിട്ട് നീ എന്ത് കൊണ്ട് എന്നോടു പോലും പറഞ്ഞില്ല. അവനെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നിനക്ക് വല്ലതും നഷ്ടമാവുമായിരുന്നോ” ഫാത്തിമ പൊട്ടിത്തെറിച്ചു ..!!!
നിനക്കറിയണോ ഫാത്തിമ എന്ത് കൊണ്ട് ഞാന്‍ ഷാഫിയെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നു ?
ഷാഫിയുടെയും എന്റെ ഇത്തയുടെയും വിവാഹം ഉപ്പയും അമ്മാവനും പണ്ടേ ഉറപ്പിച്ചതാണ് . എന്റെ ഇത്ത പഠിക്കാന്‍ കുറച്ച് പിന്നിലാണെങ്കിലും എന്നേക്കാള്‍ പതിമടങ്ങ് സുന്ദരിയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടോ ഷാഫിക്കു ഇത്തയെ ഇഷ്ടമല്ലായിരുന്നു. എന്റെ ഇത്ത ഷാഫിയെ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു . ഷാഫി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവന് ഇത്തയോടു ഒന്ന് മിണ്ടുക പോലുമില്ല , അവന് എന്റെ അടുത്ത് വന്നു സംസാരിക്കും . ഇതൊന്നും ഇത്തക്ക് സഹിക്കില്ല .
എന്നോടു പലപ്പോഴും ഇത്ത പറയും നീയാണ് എന്നില്‍ നിന്നും ഷാഫിയെ അകറ്റുന്നത് . അവന് എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. നീ ഒറ്റ ഒരുത്തി കാരണമാ അവന് എന്നില്‍ നിന്നും അകലുന്നത്.. .... ഇതൊക്കെ ഇത്ത പറയുമ്പോള്‍ എനിക്ക് കരയാനെ കഴിഞ്ഞിട്ടുള്ളൂ ...
ഇപ്പോള്‍ എന്റെ ഇത്ത ഭര്‍ത്താവിന്റെ വീട്ടില്‍ സുഖമായി കഴിയുന്നു , എന്റെ ഇത്തക്ക് വേണ്ടിയായിരുന്നു ഞാന്‍ അവനില്‍ നിന്നും ഒഴിഞ്ഞുമാറിയത് അല്ലാതെ എനിക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. എന്റെ ഷാഫി ആകാശത്തില്‍ ഒരു നക്ഷ്ത്രമായ് ഉദിക്കും.
ഞാനെന്നും ആ നക്ഷത്രത്തെ നോക്കിയിരിക്കും ആ നക്ഷത്രങ്ങളുടെ ലോകമാണ് എന്റെ ഷാഫിയുടെ ലോകം. ഞാനും ഒരിക്കല്‍ പോകും , ഷാഫിയുടെ അടുത്തേക്ക്. ആ നക്ഷത്രങ്ങളുടെ ലോകത്തേക്ക്....
പിന്നീടൊരു ജീവിതത്തെ പറ്റി ചിന്തിക്കാതെ മിസ്ന ഷാഫിയുടെ ലോകത്തേയ്ക്ക് പോകുന്നതിനായ് ആ നാലുകെട്ടില്‍ കാത്തിരിക്കുന്നു ഇന്നും.......

Really touching ...
ReplyDeleteമനോഹരം....പ്രണയം ഒരു നൊമ്പരം അല്ലെ....ശഹദ്!
ReplyDelete