Saturday, November 26, 2011

ചില നേരങ്ങളില്‍ ചില പ്രണയങ്ങള്‍



           

ശ്രീദേവി അപ്പുകുട്ടന്‍ സാറിന്റെയും മാലതി ടീച്ചറുടെയും ഏക മകളാണ്.അവളുടെ കാമുകനായ ആശിഷ്‌ ഉദ്യോഗവിഷ്യാര്‍ത്ഥം മഹാനഗരത്തിലേക്ക് യാത്രയായപ്പോള്‍ വൈമനസ്യത്തോടെ അവളോട്‌ വിടപറഞ്ഞു.കോളേജ് വിലാസത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
അങ്ങനെയിരിക്കെ കത്തുകളുടെ ശൃംഖലപൊട്ടി. അവള്‍ കത്തയക്കാതെയായി. നീണ്ടു നിന്ന മൗനം. ആശിഷ് അവധിയെടുത്ത് നാട്ടിലേക്ക്‌.
അമ്മയോട് ചോദിച്ചപ്പോയാണ് അപ്പുകുട്ടന്‍ സാറിന്‍റെ ചരമവാര്‍ത്ത അറിഞ്ഞത്. ശ്രീദേവിയെ കാണാന്‍ ചെന്നു.
മാലതി ടീച്ചര്‍ ഇരിക്കാന്‍ പറഞ്ഞു.. തുടര്‍ന്ന് ബോംബെ വിശേഷങ്ങള്‍ ചോദിച്ചു. ദുഖാര്‍ത്തയായൊരു വിധവയെയാണ് ആശിഷ് പ്രതീക്ഷിച്ചത്‌.
പക്ഷെ , തെറ്റി .
“ഞങ്ങളെല്ലാം അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു ...” ആശിഷ് പറഞ്ഞു .
“ ഏതായാലും അദ്ദേഹം സ്വര്‍ഗത്തിലെക്കാണു പോയത്‌ . ആശുപത്രിയില്‍ പേരുകേട്ട ഡോക്ടര്‍മാരാണ് പരിശോധിച്ചതും ചികില്‍സിച്ചതും. അറുമുഖനാണ് പണം ചെലവാക്കിയത്‌. എല്ലാ പേപ്പറിലും ഫോട്ടോ ഉണ്ടായിരുന്നു.അറുമുഖനാ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്‌...” ടീച്ചര്‍.
അറുമുഖന്‍ ആരാ...ആശിഷിന്റെ സംശയം......
സുമുഖനും കരുത്തനുമായ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു .
“ ഇന്നെന്താ താമസിച്ചേ ?” ടീച്ചര്‍ ...
അപ്പോള്‍ ഇവന്‍ പതിവായി വരാറുണ്ട്.
“ജിമ്മില്‍ നിന്നും വരാന്‍ അല്‍പ്പം വൈകി.” അവന്‍.
“ഇരിക്കൂ.” ടീച്ചര്‍ .
“ശ്രീദേവി എവിടെ?”
ചോദ്യത്തില്‍ അവകാശധ്വനി.
“അകത്തുണ്ട്.” ടീച്ചര്‍
അവന്‍ അകത്തേക്ക്
“അതാണ് അറുമുഖന്‍ . എന്ത് നല്ല സ്വഭാവമാണന്നോ! ശ്രീദേവിയെ അറുമുഖന് വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു അപ്പുകുട്ടന്‍ സാറിന്‍റെ അവസാനത്തെ ആഗ്രഹം....”
ഇടിവെട്ടി ...പെട്ടന്ന് ആശിഷ്‌ അകത്തേക്ക് കുതിച്ചു . അറുമുഖന്റെ പൊട്ടിച്ചിരി കേട്ടു. ശ്രീദേവിയുടെ പുഞ്ചിരി.
“ നന്നായിരിക്കുന്നു ...” ആശിഷ്‌.
ശ്രീദേവി ഭയന്നു. അവന്‍ ആശിഷിനെ തുറിച്ചു നോക്കി .
ധൃതിയില്‍ ടീച്ചര്‍ വന്നു ആശിഷിനോട് ചോദിച്ചു “നിനെക്കെന്താ ഭ്രാന്താ...”
“ അതെ ഭ്രാന്ത്! ” ആശിഷ്‌ പറഞ്ഞു.
“പോ പുറത്ത്‌” ടീച്ചര്‍ കല്‍പ്പിച്ചു.
“അതിനു സമയമായില്ല”
“ഇവിടെ ചോദിക്കാനും പറയാനും ആളില്ല എന്നു കരുതിയോ?”
“വെറുതെ ബഹളം വെക്കണ്ട..”
“ നീ ആരാ ?” അറുമുഖന്‍ ചോദിച്ചു.
“ഒന്നാമന്‍” ആശിഷ്‌ അറിയിച്ചു.
“മനസ്സിലായില്ല”
“നിന്നെ ഇവള്‍ കാണുന്നതിനു മുമ്പേ ഒന്നാമന്‍...”
“ഒരു ഭാര്യ ഭര്‍ത്താവിനെ വഞ്ചിച്ചാല്‍ അതു പാപമാണ് . പക്ഷെ കാമുകിക്ക് അഭിരുചി മാറാം...”
ശ്രീദേവി ഇടപെട്ടു :
“ എന്നെ തെറ്റിദ്ധരിക്കരുത്...
ഞാന്‍....അച്ഛന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകയെന്നത് എന്‍റെ കടമയല്ലേ?”
“നിന്നോട് അച്ഛന്‍ ആവിശ്യപ്പെട്ടോ ഇവനെ വിവാഹം ചെയ്യാന്‍?”
“അത്...”
“ഇല്ല. അച്ഛന്‍റെ അവസാനത്തെ ആഗ്രഹമാണെന്ന് അമ്മ നുണ പറഞ്ഞു. നീ അത് വിശ്വസിച്ചു...”
ടീച്ചര്‍ കയര്‍ത്തു ..
“ഇവനെപിടിച്ചു പുറത്താക്കു...”
“പറഞ്ഞത്‌ കേട്ടല്ലോ ? വേഗം സ്ഥലം കാലിയാക്ക്...”
“ഇല്ലെങ്കിലോ...”ആശിഷ്‌ ..
“ എന്‍റെ പ്രകൃതം മാറും”
“ങാഹാ? എങ്കില്‍ അതൊന്നു കാണട്ടെ...”
പെട്ടന്ന് അറുമുഖന്‍ ആശിഷിന്റെ കരണത്തടിച്ചു. തല ചുറ്റുന്നതു പോലെ...
അവന്‍ ആശിഷിനെ പോതിരെതല്ലി. ആശിഷ്‌ വീണു പോയി .
“ ഞാനാണ്‌ ശരിക്കും അനുയോജ്യനെന്നു ഇപ്പോള്‍ മനസ്സിലായോ...?”
തെറിച്ചു വീണ ആശിഷിനെ വലിച്ചിഴച്ച് അറുമുഖന്‍ മുറ്റത്തേക്ക് തള്ളി. ആശിഷിന്റെ നെറ്റി പൊട്ടി ,
ബോധം നഷടപെടുമ്പോള്‍ ശ്രീദേവിയുടെ ശബ്ദം:
“ അമ്മക്കിഷ്ടമാണെങ്കില്‍ നമുക്ക്‌ അറുമുഖനെ അമ്മക്ക് ആലോചിച്ചാലോ?.....”

                                 ശഹദ്.സി    

2 comments:

  1. ചില നേരങ്ങളില്‍ ചില പ്രണയങ്ങള്‍

    ReplyDelete